തൃശ്ശൂർ: ചാലക്കുടി.എസ്എച്ച് കോളേജില്‍ സൗത്ത് ഇന്ത്യന്‍ ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണമെന്റ് വേദിയൊരുങ്ങുന്നു. ചാലക്കുടിയില്‍ ആദ്യമായിട്ടാണ് സൗത്ത് ഇന്ത്യന്‍ ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നത്.ചാലക്കുടി എസ്എച്ച് കോളേജിന് പുറമെ പ്രമുഖ എട്ട് വനിത ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കും.
വിജയികള്‍ക്ക് ഒന്നാം സമ്മാനമായി 25,000 രൂപയും വര്‍ഗ്ഗീസ് വട്ടോലി മാസ്റ്റര്‍ ട്രോഫിയും രണ്ടാം സമ്മാനമായി എം.എല്‍. ജേക്കബ്ബ് മെമ്മോറിയല്‍ ട്രോഫിയും പതിനയ്യായിരം രൂപയും മൂന്നാം സ്ഥാനം നേടുന്ന ടീമിന് പതിനായിരും രൂപയും ട്രോഫിയും നല്‍കുന്നതാണ്.22 തീയതി രാവിലെ 9.30ന് ചാലക്കുടി എസ്എച്ച്ഒ സജീവ് ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം ചെയ്യുന്നു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ആലീസ് ഷിബു വൈസ് ചെയര്‍മാന്‍ കെ.വി,പോള്‍ തുടങ്ങിയവരും സംബന്ധിക്കും.24 തീയിതി നടക്കുന്ന സമാപന സമ്മേളനത്തില്‍ എംഎല്‍എ സനീഷ് കുമാര്‍ ജോസഫ് സമ്മാന ദാനം നിര്‍വ്വഹിക്കും.
വാര്‍ത്ത സമ്മേളനത്തില്‍ പ്രൊഫസര്‍ സിസ്റ്റര്‍ ഐറിന്‍,സാജൂ പാത്താടന്‍,ഇട്ടൂപ്പ് കോനൂപറമ്പന്‍,ദേവസിക്കുട്ടി പാനേക്കാടന്‍,ഡോ.ജെസ്മി ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.






