തൃശ്ശൂർ: കുന്നംകുളം കോടതിയിൽ മോഷണ ശ്രമം. ഇന്ന് പുലർച്ചെ 1.30 ഓടെയാണ് സംഭവം. കോടതി ഓഫീസിന്റെ പൂട്ട് തകർത്ത നിലയിലാണ് കണ്ടെത്തിയത്. ശബ്ദം കേട്ട് സ്ഥലത്തെത്തിയ വാച്ച്മാനെ പ്രതി ഭീഷണിപ്പെടുത്തിയതായാണ് വിവരം. ഇയാളുടെ കൈവശം കമ്പിപ്പാര ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉണ്ടായിരുന്നുവെന്നും പറയുന്നു.
ഹിന്ദി ഭാഷയിലാണ് പ്രതി സംസാരിച്ചതെന്ന് വാച്ച്മാൻ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ഓഫീസിൽ നിന്നും ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക വിവരം. സംഭവമറിഞ്ഞ ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതിക്കായി അന്വേഷണം ആരംഭിച്ചു.






