തൃശ്ശൂർ: അതിരപ്പിള്ളി വില്ലേജിൽ വെറ്റിലപ്പാറ -15 ദേശത്ത് അതിരപ്പിള്ളി പഞ്ചായത്ത് ഓഫീസിന് സമീപത്ത്കൂടി പോകുന്ന എക്സ് സർവീസ് മെൻ റോഡിൽ നടത്തിയ സംയുക്ത പരിശോധനയിൽ പാറക്കെട്ടുകൾക്കിടയിൽ നിന്നും ചാരായം വറ്റുന്നതിനുള്ള 200 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെത്തി. പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
റേഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ സുകേഷ് കുമാർ വണ്ടിച്ചാലിന്റെ നേതൃത്വത്തിൽ ചാലക്കുടി റേഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഷാജി. പി. പി, ജെയ്സൺ ജോസ്, ജീസ്മോൻ. കെ. വി. (എക്‌സൈസ് ഇന്റലിജൻസ് ബ്യുറോ, തൃശ്ശൂർ) സിവിൽ എക്‌സൈസ് ഓഫീസർ രാകേഷ്. ടി.ആർ, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ മുഹമ്മദ് ഷാൻ എന്നിവരും പങ്കെടുത്തു.




