Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കെ. സരസ്വതിയമ്മ അനുസ്മരണം നടത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: പ്രശസ്ത കഥാകാരി കെ. സരസ്വതിയമ്മയുടെ അൻപതാം ചരമവാർഷികത്തോടനുബന്ധിച്ച് തിരുവനന്തപുരം കെ. സരസ്വതിയമ്മ അനുസ്മരണസമിതിയുടെ ആഭിമുഖ്യത്തിൽ സെമിനാർ, ശില്പശാല, നാടകാവതരണം തുടങ്ങി ഒരു വർഷം നീണ്ടുനിൽക്കുന്ന 100 പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നു. അതിലെ രണ്ടാമത്തെ പരിപാടിയായ കെ. സരസ്വതിയമ്മ അനുസ്മരണ പ്രഭാഷണം ചാലക്കുടി പനമ്പിള്ളി മെമ്മോറിയൽ ഗവൺമെന്റ് കോളേജിൽ നടത്തി.

അനുസ്മരണ സമ്മേളനം പ്രിൻസിപ്പാൾ ഡോ. ഷാജു കെ. എസ് ഉദ്ഘാടനം ചെയ്തു. ശ്രീകേരളവർമ്മകോളേജിലെ മലയാളം അധ്യാപിക ഡോ. ബ്രില്ലിറാഫേൽ അനുസ്മരണ പ്രഭാഷണം നടത്തി. ഡോ. ജയകുമാർ എസ്. എസ്, ഡോ. സോമലാൽ ടി. എം., ഡോ. ധന്യ ഇല്ലത്ത്, നന്ദനഭാസ്കരൻ, അഖില എന്നിവർ പ്രസംഗിച്ചു.

Tags :

Recent News

Advertisement
WhiteswanTV Footer