തൃശ്ശൂർ: പൗലോസ് താക്കോൽക്കാരൻ പുരസ്ക്കാരത്തിനായി ചാലക്കുടി എസ്. എച്ച്. കോളേജ് പ്രിൻസിപ്പാൾ റവ.സിസ്റ്റർ.ഡോ. ഐറിനെ തെരഞ്ഞെടുത്തു. ചാലക്കുടിയുടെ സാമൂഹ്യ സാംസ്കാരിക മേഖലകളിൽ നൽകിയ സംഭാവനകളും, എസ്. എച്ച് . കോളേജിന് സ്വയം ഭരണാവകാശം നേടിയെടുക്കാനും, കോളേജിൻ്റെ പാഠ്യ, പാഠ്യാനുബന്ധ, പാഠ്യേതര മേഖലകളിലെ വളർച്ചയിലും വഹിച്ച നേതൃപരമായ പങ്കും പരിഗണിച്ചാണ് അവാർഡ് നൽകുന്നത്.
25000 രൂപയും പ്രശസ്തി ഫലകവും അടങ്ങുന്ന പുരസ്കാരം ഫെബ്രുവരി 2 ന് വൈകീട്ട് 4 മണിക്ക് ചാലക്കുടി ടൗൺ ഹാളിൽ നടക്കുന്ന പൗലോസ് താക്കോൽക്കാരൻ അനുസ്മരണ യോഗത്തിൽ സമ്മാനിക്കുമെന്ന് ഫൗണ്ടേഷൻ ചെയർമാൻ അഡ്വ. സി. ടി. സാബു, സെക്രട്ടറി യു.എസ്. അജയകുമാർ, ട്രഷറർ അഡ്വ. പി.ഐ. മാത്യു എന്നിവർ അറിയിച്ചു.




