Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കുമരകം കലാഭവനിൽ റിപ്പബ്ലിക് ദിനാഘോഷവും ‘സീതായനം’ പുസ്തക ചർച്ചയും ജനുവരി 26ന്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: കുമരകം കലാഭവന്റെ ആഭിമുഖ്യത്തിൽ രാജ്യത്തിന്റെ 77-ാമത് റിപ്പബ്ലിക് ദിനാഘോഷവും സന്തോഷ് കുമാർ എൻ.വി. രചിച്ച ‘സീതായനം’ എന്ന ചെറുകഥാ സമാഹാരത്തിന്റെ പുസ്തക ചർച്ചയും ജനുവരി 26 തിങ്കളാഴ്ച സംഘടിപ്പിക്കും. രാവിലെ 9.30-ന് കലാഭവൻ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ പ്രസിഡന്റ് എം.എൻ. ഗോപാലൻ ശാന്തി അധ്യക്ഷത വഹിക്കും. അദ്ദേഹം ദേശീയ പതാക ഉയർത്തുന്നതോടെ ആഘോഷ പരിപാടികൾക്ക് തുടക്കമാകും.

എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സന്തോഷ് കുമാർ എൻ.വി. റിപ്പബ്ലിക് ദിന സന്ദേശം നൽകും. തുടർന്ന് നടക്കുന്ന സാഹിത്യ ചർച്ചയിൽ കലാഭവൻ വൈസ് പ്രസിഡന്റ് പി.എസ്. സഭാശിവൻ ‘സീതായനം’ പുസ്തക വിവരണം നടത്തും. ചടങ്ങിൽ ഭാരവാഹികളായ ടി.കെ. ലാൽ ജ്യോത്സ്യർ, എസ്.ഡി. പ്രേംജി, പി.വി. പ്രസേനൻ, എ.പി. സലിമോൻ, പി.കെ. ശാന്തകുമാർ, രാജി സാജൻ, സാൽവിൻ കൊടിയന്ത്ര തുടങ്ങിയവർ സംസാരിക്കും. കലയും സാഹിത്യവും റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമാക്കുന്നതിലൂടെ നവതലമുറയ്ക്ക് സാംസ്കാരിക അവബോധം നൽകുകയാണ് പരിപാടിയുടെ ലക്ഷ്യം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix