തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രണ്ടാംഘട്ട വികസനത്തിന്റെ നിര്‍മാണോദ്ഘാടനം ഇന്ന് വൈകുന്നേരം 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും.
കേന്ദ്ര തുറമുഖം മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ചടങ്ങില്‍ മുഖ്യാതിഥിയാകും.10,000 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 2028 ല്‍ പൂര്‍ത്തിയാവും. ഇതോടെ വിഴിഞ്ഞത്തിന്റെ സ്ഥാപിതശേഷി പ്രതിവര്‍ഷം 57 ലക്ഷം കണ്ടെയ്നറുകളായി വര്‍ധിക്കും.
കെ 10,000 കോടി രൂപ ചെലവ് വരുന്ന നിര്‍മാണമാണ് വിഴിഞ്ഞം തുറമുഖത്ത് രണ്ടാം ഘട്ടത്തില്‍ നടക്കുന്നത്.റെയില്‍വേ യാര്‍ഡ്,മള്‍ട്ടി പര്‍പ്പസ് ബെര്‍ത്ത്, ലിക്വിഡ് ടെര്‍മിനല്‍,ടാങ്ക് ഫാം എന്നിവയും രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുന്നുണ്ട്. വിഴിഞ്ഞത്ത് ഇതിനകം 710 കപ്പലുകളില്‍ നിന്നായി 15.19 ലക്ഷം കണ്ടെയ്നറുകളാണ് കൈകാര്യം ചെയ്തിട്ടുള്ളത്. 2028 ല്‍ വിഴിഞ്ഞം പൂര്‍ണ സജ്ജമാകുന്നതോടെ തുറമുഖത്തിന്റെ ശേഷി അഞ്ചിരിട്ടയായി ഉയരും.
28,000 TEU വരെ ശേഷിയുള്ള ലോകത്തിലെ അടുത്ത തലമുറ കപ്പലുകളെ സ്വീകരിക്കാന്‍ വിഴിഞ്ഞം സജ്ജമാവും.വിഴിഞ്ഞം തുറമുഖത്തെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന അപ്രോച്ച് റോഡും ഇന്ന് ഉദ്ഘാടനം ചെയ്യും.ഇതോടെ റോഡ് മാര്‍ഗ്ഗമുള്ള ചരക്ക് നീക്കത്തിന് സാധിക്കും. 2015 ഡിസംബര്‍ 5 നാണ് വിഴിഞ്ഞം തുറമുഖ നിര്‍മാണം ആദ്യഘട്ടം ആരംഭിച്ചത്. 2023 ഒക്ടോബര്‍ 15നു വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പല്‍ എത്തി.
2024 ജൂലൈ 12 ന് ട്രയല്‍ റണ്‍ ആരംഭിച്ചു. 2024 ഡിസംബര്‍ 3ന് വാണിജ്യാടിസ്ഥാനത്തില്‍ ഔദ്യോഗികമായി പ്രവര്‍ത്തനം തുടങ്ങി. 2025 മെയ് 2ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഔദ്യോഗികമായി കമ്മീഷന് ചെയ്തു. 2025 ജൂണ്‍ 09 ന് ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നര്‍ കപ്പലായ എം.എസ്.സി ഐറിന വിഴിഞ്ഞത്തെത്തി. 2025 ഡിസംബറില്‍ ഒരു മാസം 1.21 ലക്ഷം കണ്ടെയ്നര്‍ കൈകാര്യം ചെയ്ത് റെക്കോര്‍ഡ് നേട്ടവും വിഴിഞ്ഞം അന്തരാഷ്ട്ര തുറമുഖം കൈവരിച്ചു.






