തൃശ്ശൂർ: നഴ്‌സിംഗ് സേവനമേഖലയിലേക്ക് ഔദ്യോഗികമായി പ്രവേശിക്കുന്ന സെന്റ് ജെയിംസ് കോളേജ് ഓഫ് നഴ്‌സിംഗിലെ ബി.എസ്.സി. നഴ്‌സിംഗ് 2025 ബാച്ച് വിദ്യാർത്ഥികളുടെ ദീപം തെളിക്കൽ ചടങ്ങ് നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ജിജിമോൾ മാത്യു സ്വാഗതം പറഞ്ഞു. ഇരിഞ്ഞാലക്കുട രൂപത വികാരി ജനറലും സെന്റ് ജെയിംസ് ഹോസ്പിറ്റൽ ട്രസ്റ്റിന്റെ പ്രസിഡന്റുമായ റവ.ഫാ. ജോസ് മാളിയേക്കൽ, അധ്യക്ഷപ്രസംഗം നടത്തി. ഇരിഞ്ഞാലക്കുട രൂപതാധ്യക്ഷനും ട്രസ്റ്റ് രക്ഷാധികാരിയുമായ മാർ. പോളി കണ്ണൂക്കാടൻ നിലവിളക്ക് തെളിയിച്ച് ഉദ്ഘാടന സന്ദേശം നൽകി.
സെന്റ് ജെയിംസ് ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ അക്കാദമി ഡയറക്ടർ
റവ. ഫാ.ഡോ. ആന്റു ആലപ്പാടൻ സന്ദേശം നൽകി. റവ. ഫാ. സോജോ കണ്ണമ്പുഴയും ഡോ. കെ. കൃഷ്ണകുമാറും ആശംസകൾ നേർന്നു. കോളേജ് വാർത്താപത്രിക പ്രകാശനം മാർ പോളി കണ്ണൂക്കാടൻ നിർവഹിച്ചു. വൈസ് പ്രിൻസിപ്പൽ ഡോ. ക്രിസ്റ്റി ആന്റണി നന്ദി പറഞ്ഞു.






