സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ലെൻസ്ഫെഡ് സ്ഥാപക ദിനം: തനാളൂർ ഡയാലിസിസ് സെന്ററിന് കൈത്താങ്ങായി താനൂർ യൂണിറ്റ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: ലെൻസ്ഫെഡ് (LENSFED) സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി താനൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ തനാളൂർ ഡയാലിസിസ് സെന്ററിലേക്ക് മെഡിക്കൽ ഉപകരണവും ഡയാലിസിസ് കിറ്റുകളും വിതരണം ചെയ്തു. സംഘടനയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ സഹായം എത്തിച്ചത്.

യൂണിറ്റ് ഭാരവാഹികളും ഏരിയ-ജില്ലാ പ്രതിനിധികളും ഒത്തുചേർന്നാണ് ഉപകരണങ്ങളുടെ കൈമാറൽ കർമ്മം നിർവ്വഹിച്ചത്. ലെൻസ്ഫെഡ് ജില്ലാ സമിതി അംഗം ഹർഷൽ ടി.പി, തിരൂരങ്ങാടി ഏരിയ കമ്മിറ്റി അംഗം ഹുസൈൻ എ.ടി, യൂണിറ്റ് സെക്രട്ടറി ജഹ്ഫർ ചാഞ്ചേരി എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. കൂടാതെ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ ഷബീബ് വി, ഉബൈദ് എ.എം, ഇസ്മയിൽ കെ.വി, ഷുഹൈബ് എം എന്നിവരും പരിപാടിയിൽ സജീവമായി പങ്കെടുത്തു.

തനാളൂർ ഡയാലിസിസ് സെന്ററിന് വേണ്ടി ചെയർമാൻ അബ്‌ദുൾ റസാഖ് വി, ജോയിന്റ് കൺവീനർ ബഷീർ സി.പി, എക്സിക്യൂട്ടീവ് അംഗം സുലൈമാൻ എന്നിവർ ചേർന്ന് ഉപകരണങ്ങൾ ഏറ്റുവാങ്ങി. സംഘടനയുടെ സ്ഥാപക ദിനത്തിൽ അശരണരായ രോഗികൾക്ക് സാന്ത്വനമേകാൻ സാധിച്ചത് യൂണിറ്റിന്റെ പ്രവർത്തനങ്ങളിൽ വലിയൊരു നാഴികക്കല്ലായി. വരും കാലങ്ങളിലും സംഘടനയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ഏരിയ – ജില്ലാ കമ്മിറ്റികളുടെ പൂർണ്ണ സഹകരണത്തോടെ കൂടുതൽ ക്രിയാത്മകമായ പ്രവർത്തനങ്ങൾ താനൂർ യൂണിറ്റ് ഏറ്റെടുത്ത് നടത്താൻ തീരുമാനിച്ചു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.