തൃശ്ശൂർ : ചാവക്കാട് ബ്ലാങ്ങാട് കടലിൽ ചാടി മരിച്ചയാളെ തിരിച്ചറിഞ്ഞു. കോഴിക്കോട് വടകര പയ്യോളി മനയിൽ വീട്ടിൽ മനോജ് കുമാറാണ് (52)മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഇയാൾ കടലിൽ ചാടുകയായിരുന്നു.
ഉടൻ അവിടെയുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ ചേർന്ന് ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിവിക്കുകയായിരുന്നു. മൃതദേഹം നിലവിൽ തൃശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.










