മലപ്പുറം: സാംക്രമിക രോഗങ്ങളുടെ കാലത്ത് താനാളൂർ ഗ്രാമപഞ്ചായത്ത് ഒരുമിച്ച് റിപ്പബ്ലിക് ദിനത്തിൽ പരിസ്ഥിതി ശുചിത്വം ലക്ഷ്യമിട്ടുകൊണ്ട് താനാളൂരിലെ എല്ലാ അങ്ങാടികളും ക്ലീൻ ചെയ്യുകയാണ്. പ്ലാസ്റ്റിക് മുക്ത താനാളൂർ എന്ന സ്വപ്ന പദ്ധതിയുടെ ഭാഗമായി താനാളുകളിലെ എല്ലാ അങ്ങാടികളും ക്ലീൻ ചെയ്യുന്നതിന്റെ കൂടെ എല്ലാ വീടുകളും പ്ലാസ്റ്റിക് മുക്തമാക്കാനുള്ള ഗംഭീരശ്രമവും ഭരണസമിതി നടത്തുന്നുണ്ട്. ഹരിത കർമ്മ സേനയും സീറ്റിംഗ് സെക്ഷനും തൊഴിലുറപ്പുകാരും ക്ലബ്ബുകളും യുവജന സംഘടനകളും യുവാക്കളും സന്നദ്ധ സംഘടനകളും ഇന്ന് താനാളൂരിൽ ശുചിത്വത്തിന് വേണ്ടി രംഗത്തിറങ്ങിയിട്ടുണ്ട്.
ക്ലീൻ താനാളൂർ എന്ന സ്വപ്ന പദ്ധതി മൂന്നുമാസം നീണ്ടുനിൽക്കുന്ന ഒരു പ്രക്രിയയാണ്. മൂന്നുമാസത്തോടെ താനാളൂരിലെ എല്ലാ അങ്ങാടികളും എല്ലാ റോഡുകളും പ്ലാസ്റ്റിക് മുക്തമാക്കാനുള്ള പതുക്കെ എടുത്തുകൊണ്ടാണ് ഭരണസമിതി ഈ പദ്ധതിയുമായി മുന്നോട്ട് ഇറങ്ങിയിട്ടുള്ളത് തിളങ്ങും താനാളൂർ. ക്ലീൻ താനാളൂർ എന പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് വി പി ഒ അസ്കർ മാസ്റ്റർ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫാത്തിമ ബീവി അധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കുഞ്ഞിപ്പ തെയ്യം പാടി, കെ സൽമത്ത്, ടി കെ നസീർ പഞ്ചായത്ത് മെമ്പർമാരായ പുഷ്പലത എന്ന ബേബി, അജിത, ഷാജിത ടീച്ചർ മുഹമ്മദ് അസ്ലം, യഹിയ, താനാളൂർ പഞ്ചായത്ത് എച്ച് ഐ ഷിജീവ്, ടെക്നിക്കൽ അസിസ്റ്റൻറ് ഫാസിൽ പ്രോജക്ട് അസിസ്റ്റൻറ് ജിജി തുടങ്ങിയവരും മുസ്തഫ പി എ, അബ്ദുൽ കരീം പി യൂസഫ് ഒ, കബീർ എ കെ, അസൈനാർ എ കെ സന്ദീപ് മേനോത്തിൽ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.






