തൃശ്ശൂർ : സേവാഭാരതി കുന്നംകുളം യൂണിറ്റിന്റെ നേതൃത്വത്തിൽ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ തുടർച്ചയായി നടന്നു വരുന്ന അന്നദാനം നാലാം വർഷത്തിലേക്ക് കടന്നു. ഇതിന്റെ ഉദ്ഘാടനം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ എ. വി. മണികണ്ഠൻ നിർവഹിച്ചു.
സേവാഭാരതി ജനറൽ സെക്രട്ടറി രാജേഷ് മാമ്പുള്ളി സ്വാഗതം പറഞ്ഞു. യൂണിറ്റ് പ്രസിഡന്റ് വി. എ. ദാമോദരൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.ബ്രഹ്മശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്, ജ്യോതിഷ പണ്ഡിതൻ മുഖ്യാതിഥിയായി പങ്കെടുത്തു. സേവാഭാരതി സംസ്ഥാന വൈസ് പ്രസിഡന്റ് പി. കെ. ഉണ്ണികൃഷ്ണൻ ആശംസകൾ അർപ്പിച്ചു. തുടർന്ന് അമ്പത്തിയാറാം വയസ്സിൽ നിയമബിരുദം നേടിയ അഡ്വ. ശാന്തി ഗോപിയെ ചടങ്ങിൽ ആദരിച്ചു. യൂണിറ്റ് വൈസ് പ്രസിഡന്റ് രമാഭായി ടീച്ചർ നന്ദി രേഖപ്പെടുത്തി.






