തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. ശനിയാഴ്ചയിലെ അതേ നിരക്കിലാണ് ഇന്നും വ്യാപാരം നടക്കുന്നത്. കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷനാണ് നിരക്ക് അറിയിച്ചത്.
22 കാരറ്റ് സ്വർണത്തിന് ഇന്ന് ഒരു ഗ്രാമിന് 13,675 രൂപയാണ് വില. ഒരു പവൻ സ്വർണത്തിന് 1,09,400 രൂപ നൽകണം.അന്താരാഷ്ട്ര വിപണിയിലെ സ്വർണ വിലയിലെ മാറ്റങ്ങളാണ് കേരളത്തിലെ വിലയിലും പ്രധാനമായും പ്രതിഫലിക്കുന്നത്. സംസ്ഥാനത്ത് വെള്ളി വിലയിലും മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 235 രൂപയും ഒരു പവന് 2,350 രൂപയുമാണ് ഇന്നത്തെ വില.



