തിരുവനന്തപുരം: നെട്ടയം ബി.ടി.ആർ നഗറിൽ പുരയിടം വൃത്തിയാക്കുന്നതിനിടെ ഹിറ്റാച്ചി മിനി എസ്കവേറ്ററിന് തീപിടിച്ചു.
മലമുകൾ മാറ്റുന്നതിനുള്ള ജോലികൾ നടക്കുമ്പോഴായിരുന്നു സംഭവം നടന്നത്. എസ്കവേറ്ററിന്റെ എൻജിൻ ഭാഗത്ത് പുക ഉയരുന്നത് ശ്രദ്ധിച്ച തൊഴിലാളികൾ ഉടൻ ഫയർഫോഴ്‌സിനെ വിവരം അറിയിച്ചു. വിവരം ലഭിച്ചതിനുശേഷം തിരുവനന്തപുരം യൂണിറ്റ് സേനാംഗങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണത്തിൽപ്പെടുത്തി.
ഉപകരണം ഭാഗികമായി കത്തി നശിച്ചു. ഏകദേശം 1.5 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. തീപിടിക്കാനുള്ള കാരണം വ്യക്തമല്ല.






