സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

മൂന്നിയൂർ ഗ്രാമപഞ്ചായത്തിൽ ‘വോയ്‌സ് ഓഫ് ഡിസേബിൾഡ്’ വാർഷികാഘോഷവും മെന്റൽ ഹെൽത്ത് ക്യാമ്പും സംഘടിപ്പിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ‘വോയ്‌സ് ഓഫ് ഡിസേബിൾഡ്’ സംഘടനയുടെ വാർഷികാഘോഷവും മെന്റൽ ഹെൽത്ത് ക്യാമ്പും വെളിമുക്ക് വി.ജെ പള്ളി എ.എം.യു.പി സ്കൂളിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു. മൂന്നിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. രാജൻ പത്തൂർ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. സംഘടനയുടെ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ഇസ്മായിൽ എ.എൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ശ്രീമതി സജ്‌ന പള്ളിയാളി സ്വാഗതം ആശംസിച്ചു.

വോയ്‌സ് ഓഫ് ഡിസേബിൾഡ് സ്റ്റേറ്റ് പ്രസിഡന്റ് ശ്രീ. നാസിർ മനയിൽ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ മൂന്നിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി എ.കെ നസീബ ടീച്ചർ, വാർഡ് മെമ്പർമാരായ ശ്രീമതി ഒ. രമണി, ശ്രീ ഷഫീഖ് ചെറുകാവിൽ, ശ്രീമതി ജാസ്മിൻ മുനീർ, മുൻ വാർഡ് മെമ്പർ ശ്രീ കുഞ്ഞിബാവ മാസ്റ്റർ എന്നിവർ സംസാരിച്ചു. കൂടാതെ സംഘടനയുടെ ജില്ലാ-ബ്ലോക്ക് ഭാരവാഹികളും വിവിധ രാഷ്ട്രീയ- സാമൂഹിക നേതാക്കളും പരിപാടിക്ക് ആശംസകൾ അർപ്പിച്ചു.സൈക്കോളജിയിൽ ഭാരത് സേവ പുരസ്‌കാരം നേടിയ ശ്രീമതി റാഷിദ ഫൈസൽ, സംഘടനയുടെ ബ്ലോക്ക് പ്രസിഡന്റ് റസീന ടീച്ചർ എന്നിവരെ ചടങ്ങിൽ മൊമെന്റോ നൽകി ആദരിച്ചു.

തുടർന്ന് ശ്രീമതി റാഷിദ ഫൈസൽ നയിച്ച മെന്റൽ ഹെൽത്ത് ക്ലാസ്സും അരങ്ങേറി. ഭിന്നശേഷിക്കാരായ കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ വേദിയിൽ വിസ്മയമായി. വി.ജെ പള്ളി സ്കൂൾ എം.ടി.പി.എ പ്രസിഡന്റ് ശ്രീമതി ഖൈറുന്നീസ നയിച്ച ഗാനമേളയും അതിനൊപ്പം കുട്ടികൾ നടത്തിയ നൃത്തച്ചുവടുകളും സദസ്സിന് ആവേശമായി മാറി.സംഘടനയുടെ പ്രസിഡന്റ് ഇസ്മായിൽ എ.എൻ, സെക്രട്ടറി സജ്‌ന പള്ളിയാളി എന്നിവരും മറ്റ് ഭാരവാഹികളും പരിപാടികൾക്ക് നേതൃത്വം നൽകി. കുട്ടികൾക്കുള്ള മൊമെന്റോ വിതരണത്തോടെ സമാപിച്ച ചടങ്ങിൽ വോയ്‌സ് ഓഫ് ഡിസേബിൾഡ് തിരൂരങ്ങാടി നഗരസഭ സെക്രട്ടറി ശ്രീമതി ജമുലൈസ് നന്ദി രേഖപ്പെടുത്തി.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.