Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മാളിക്കടവിലെ കൊലപാതകം; പ്രതി അഞ്ച് ദിവസം പൊലീസ് കസ്റ്റഡിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: മാളിക്കടവിലെ 26 കാരിയായ യുവതിയുടെ കൊലപാതകത്തിൽ വൈശാഖ് എന്ന പ്രതിയെ കൊയിലാണ്ടി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. യുവതിയെ “ഒരുമിച്ചുള്ള ജീവിതം നടത്താമോ” എന്ന് പറഞ്ഞ് വിളിച്ചുവരുത്തിയാണ് പ്രതി കൊലപാതകം നടത്തിയത്. കേസിന്റെ പശ്ചാത്തലത്തിൽ, യുവതിയുമായി സഹജീവനത്തിനുള്ള ബന്ധം അയാളുടെ ഭാര്യ അറിഞ്ഞേക്കുമെന്ന് ഭയപ്പെട്ട് പ്രതി പ്ലാൻ ചെയ്ത കൊലപാതകം നടത്തുകയായിരുന്നു.

ആദ്യം സംഭവത്തെ ആത്മഹത്യയെന്ന് കരുതിയത്.പത്ത് വർഷം മുൻപ് യുവതിയുമായി ബന്ധം സ്ഥാപിച്ച വൈശാഖൻ ഒരുമിച്ച് ജിവിക്കാൻ കഴിഞ്ഞില്ലെങ്കിൽ മരിക്കാമെന്ന് പറഞ്ഞ് യുവതിയെ സ്വന്തം സ്ഥാപനത്തിൽ വിളിച്ചുവരുത്തി ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. യുവതിയുമായുള്ള ബന്ധം ഭാര്യ അറിയുമെന്ന ഭയത്തിലായിരുന്നു ആസൂത്രിത കൊലപാതകം.

സംഭവത്തിൽ പ്രതിയുടെ സ്ഥാപനത്തിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ദൃശ്യങ്ങളിൽ പ്രതി യുവതിയെ മർദിക്കുന്നതും കഴുത്തിൽ കുരുക്കിട്ടു സ്റ്റൂളിൽ നിന്നു ചവിട്ടി കൊലപ്പെടുത്തുന്നതും, കൊലപാതകത്തിന് ശേഷം ലൈംഗിക പീഡനവും ഉൾപ്പെടുന്നു.

Tags :

Recent News

Advertisement
WhiteswanTV Footer