കണ്ണൂർ: ആളൊഴിഞ്ഞ പറമ്പിൽ നിന്ന് ബോംബുകൾ കണ്ടെടുത്തു. കണ്ണൂർ നീർവേലിയിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. മൂന്ന് നാടൻ ബോംബുകളാണ് കണ്ടെടുത്തത്. വിവരമറിഞ്ഞെത്തിയ കൂത്തുപറമ്പ് പൊലീസും ബോംബ് സ്‌ക്വാഡും ബോംബുകൾ നിർവീര്യമാക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.
മൂന്ന് പ്ളാസ്റ്റിക് പാത്രങ്ങളിലായാണ് ബോംബ് ഉണ്ടായിരുന്നത്. ഇവ ബോംബ് തന്നെയാണോയെന്ന സംശയം ഉയർന്നിരുന്നു. തുടർന്ന് ബോംബ് സ്‌ക്വാഡെത്തി സ്ഥിരീകരിക്കുകയായിരുന്നു. പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിലൊന്നും സംഘർഷങ്ങളോ പ്രശ്നങ്ങളോ ഉണ്ടായിരുന്നില്ലെന്നും പൊലീസ് അറിയിച്ചു.






