റോഡിൽ നാടൻ ബോംബ് കണ്ടെത്തി; സംഭവം കഴക്കൂട്ടത്ത്
തിരുവനന്തപുരം: കുളത്തൂർ മുക്കോലയ്ക്കൽ ജംഗ്ഷന് സമീപത്തെ വി.എസ്.എസ്.സി. റോഡിൽ ജനവാസമേഖലയിൽ നാടൻ ബോംബ് കണ്ടെത്തി. ശനിയാഴ്ച വൈകിട്ട് 4 മണിയോടെയായിരുന്നു സംഭവം. ഒരു വീടിന്റെ മുൻവശം വൃത്തിയാക്കുന്നതിനിടെയാണ് ബോംബ് കണ്ടത്. ഉടൻ വീട്ടുകാർ ബോംബ് വെള്ളം നിറച്ച ബക്കറ്റിൽ ഇട്ടശേഷം പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുമ്പ പോലീസ് സ്ഥലത്തെത്തി ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെ പരിശോധന നടത്തി. തുടർന്ന് ബോംബ് കുളത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലേക്ക് മാറ്റി നിർവീര്യമാക്കാൻ ശ്രമിച്ചെങ്കിലും അതിൽ വിജയിച്ചില്ല. ഇപ്പോൾ ബോംബ് […]
Read more

