Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

റോഡിൽ നാടൻ ബോംബ് കണ്ടെത്തി; സംഭവം കഴക്കൂട്ടത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കുളത്തൂർ മുക്കോലയ്ക്കൽ ജംഗ്ഷന് സമീപത്തെ വി.എസ്.എസ്.സി. റോഡിൽ ജനവാസമേഖലയിൽ നാടൻ ബോംബ് കണ്ടെത്തി. ശനിയാഴ്ച വൈകിട്ട് 4 മണിയോടെയായിരുന്നു സംഭവം. ഒരു വീടിന്റെ മുൻവശം വൃത്തിയാക്കുന്നതിനിടെയാണ് ബോംബ് കണ്ടത്. ഉടൻ വീട്ടുകാർ ബോംബ് വെള്ളം നിറച്ച ബക്കറ്റിൽ ഇട്ടശേഷം പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

തുമ്പ പോലീസ് സ്ഥലത്തെത്തി ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെ പരിശോധന നടത്തി. തുടർന്ന് ബോംബ് കുളത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലേക്ക് മാറ്റി നിർവീര്യമാക്കാൻ ശ്രമിച്ചെങ്കിലും അതിൽ വിജയിച്ചില്ല. ഇപ്പോൾ ബോംബ് സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയിരിക്കുകയാണ്. ഞായറാഴ്ച ബോംബ് സ്‌ക്വാഡ് എത്തി ഇത് നിർവീര്യമാക്കുമെന്ന് പോലീസ് അറിയിച്ചു. തുടർന്ന് സാമ്പിളുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. ഐ.ടി. മേഖലയിലെ ജീവനക്കാരും നിരവധി ആളുകളും താമസിക്കുന്ന പ്രദേശമായതിനാൽ ബോംബ് കണ്ടെത്തിയത് നാട്ടുകാരിൽ ആശങ്കയുണ്ടാക്കി.

Advertisement
WhiteswanTV Footer