Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കണ്ണൂര്‍ നഗരത്തിൽ ഗതാഗത തടസ്സം സൃഷ്ടിച്ച് സംഘർഷമുണ്ടാക്കിയ 61 എസ്എഫ്ഐ- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂർ: കഴിഞ്ഞ ദിവസം കണ്ണൂർ നഗര മധ്യത്തിൽ പ്രകടനം നടത്തുകയും പ്രകോപനപരമായ മുദ്രാവാക്യം മുഴക്കി മാർഗ്ഗതടസ്സം സൃഷ്ടിച്ച്‌ പോലീസിൻ്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ഭീഷണി മുഴക്കുകയും ചെയ്തതിന് 61 എസ്.എഫ്.ഐ- യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു.

എസ്. എഫ്. ഐ. പ്രവർത്തകരായ ശരത്, ആഷിഷ് പയ്യന്നൂർ, ജോയല്‍, ആഷിഷ് മയ്യില്‍, വൈഷ്ണവ് എടക്കാട് എന്നിവർക്കും യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരായ റോബർട്ട് വെള്ളാർ വള്ളി, വരുണ്‍, ഫർഖാൻ മുണ്ടേരി, മഹിത മോഹൻ, രാഹുല്‍ കായക്കല്‍, അശ്വിൻ സുധാകർ എന്നിവർക്കും മറ്റു കണ്ടാലറിയാവുന്ന 50ഓളം പേർക്കുമെതിരെയാണ് ടൗണ്‍ പോലീസ് കേസെടുത്തത്. അനുമതിയില്ലാതെ പ്രകടനം, റോഡ് കയ്യേറി മാർഗ്ഗതടസ്സം, പോലീസിൻ്റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും പോലീസിനെതിരെ ഭീഷണി മുഴക്കുകയും ചെയ്തതിനാണ് കേസെടുത്തത്.

Recent News

Advertisement
WhiteswanTV Footer