കോഴിക്കോട്: ആരോഗ്യ മേഖലയിൽ കേരളം കൈവരിച്ച നേട്ടങ്ങൾ വിശദീകരിച്ച് കേരള ഗവണ്മെന്റ് നഴ്സസ് അസോസിയേഷൻ നേതൃത്വത്തിൽ പൊതുജനാരോഗ്യ സംരക്ഷണ സദസ്സ് താമരശ്ശേരിയിൽ സംഘടിപ്പിച്ചു.
വളരുന്ന ആരോഗ്യ മേഖല എങ്ങനെ ജനങ്ങൾക്ക് ഉപയോഗപെടുത്താം എന്നതിന് മികച്ച ഉദാഹരണമായി നിൽക്കുന്ന താലൂക്ക് ആശുപത്രിയും കഴിഞ്ഞ പത്തു വർഷത്തിൽ ആശുപത്രിക്ക് ഉണ്ടായ വികസനവും ഒരു നാടിന്റെ മുഖമാണ്. അനാവശ്യമായ രാഷ്ട്രീയ വിരോധം കാരണം ആരോഗ്യമേഖലയുടെ വികസനം കണ്ടില്ല എന്ന് വെച്ച് സ്വകാര്യ ആരോഗ്യ സംവിധാനങ്ങളാണ് മികച്ചത് എന്ന് പറയുന്ന വികസനം മുടക്കികളെ സമൂഹം തിരിച്ചറിയണം.
KGNA ജില്ലാ ജോയിന്റ് സെക്രട്ടറി ഷീജ പി ജോയ് സ്വാഗതം പറഞ്ഞു. സംഘാടക സമിതി ചെയർമാൻ സ : സന്ദീപ് മാടത്തിൽ അധ്യക്ഷത വഹിച്ച യോഗം, KSKTU ജില്ലാ വൈസ് പ്രസിഡന്റ് കെ ബാബു ഉത്ഘാടനം ചെയ്തു. KGNA സംസ്ഥാന കമ്മിറ്റി അംഗം സ :രജിന. പി, ജില്ലാ വൈസ് പ്രസിഡന്റ് സ: മഹിജ AT, DYFI താമരശ്ശേരി ബ്ലോക് സെക്രട്ടറി T.മഹ്‌റൂഫ്, NGO യൂണിയൻ കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം സ :സജില എന്നിവർ അഭിവാദ്യം അർപ്പിച്ചു സംസാരിച്ചു.






