Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

രഹസ്യമായി കഞ്ചാവ് വില്‍പ്പന നടത്തിയ യുവാവിനെ എക്‌സൈസ് സംഘം പിടികൂടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മാനന്തവാടി: കാറിൽ സഞ്ചരിച്ച് മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്ന യുവാവിനെ എക്‌സൈസ് ഉദ്യോഗസ്ഥർ പിടികൂടി. മാനന്തവാടി കാഞ്ഞിരങ്ങാട് പുതുശ്ശേരി സ്വദേശി ടി. എസ്. വിശാഖാണ് കൊണിയൻമുക്ക് ഭാഗത്ത് നടത്തിയ വാഹന പരിശോധനയ്ക്കിടെ 856 ഗ്രാം കഞ്ചാവുമായി പിടിയിലായത്. ഇയാൾ ഉപയോഗിച്ചിരുന്ന കെഎൽ 10 എഎഫ് 1849 നമ്പർ മാരുതി എ-സ്റ്റാർ കാറും എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു.

വലിയ അളവിൽ കഞ്ചാവ് വാഹനത്തിൽ സൂക്ഷിച്ച് ചില്ലറ വിൽപ്പനയ്ക്കായി പൊതികളാക്കി വിവിധ പ്രദേശങ്ങളിൽ സഞ്ചരിച്ച് വിൽപ്പന നടത്തുകയായിരുന്നു പ്രതിയുടെ പ്രവർത്തനരീതി എന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥർ അറിയിച്ചത്.

അതേസമയം, പിടികൂടിയ വാഹനം പ്രതിയായ വിശാഖിന്റെ പേരിലുള്ളതല്ലെന്നും മറ്റൊരാളുടെ പേരിലുള്ള വാഹനം ഉപയോഗിച്ചാണ് ഇയാൾ മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്നതെന്നും എക്‌സൈസ് സംഘം കണ്ടെത്തി. വാഹനത്തിന്റെ യഥാർത്ഥ ഉടമസ്ഥനെക്കുറിച്ച് അന്വേഷണം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.

Recent News

Advertisement
WhiteswanTV Footer