കൊച്ചി: പിരിഞ്ഞ് താമസിക്കുന്ന ഭാര്യയെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് പിടിയിൽ. മുവാറ്റുപുഴ സ്വദേശി സജീവ് ആണ് പിടിയിലായത്. മുവാറ്റുപുഴ പൊലീസ് ഇൻസ്‌പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇന്ന് രാവിലെ മുടവൂരിലെ വീട്ടിലെത്തിയ പ്രതി ഭാര്യയെ വാക്കത്തിയുമായി ആക്രമിക്കുകയായിരുന്നു. ആക്രമണം തടയാൻ ശ്രമിച്ച മകളെയും ഇയാൾ പരിക്കേൽപ്പിച്ചതായി പൊലീസ് അറിയിച്ചു. സംഭവത്തിന് പിന്നാലെ അന്വേഷണം ശക്തമാക്കിയ പൊലീസ് മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പിടികൂടി.






