Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ചേർത്തലയിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കൈക്കൂലി കേസിൽ പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: ചേർത്തലയിൽ മോട്ടോർ വാഹന വകുപ്പ് ഇൻസ്‌പെക്ടർ കൈക്കൂലി കേസിൽ വിജിലൻസിന്റെ പിടിയിൽ. ചേർത്തല മോട്ടോർ വാഹന വകുപ്പ് ഇൻസ്‌പെക്ടർ കെ. ജി. ബിജുവിനെയാണ് ആലപ്പുഴയിൽ നിന്നെത്തിയ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്. ബിജുവിനെ വീട്ടിൽ നിന്നാണ് വിജിലൻസ് സംഘം കസ്റ്റഡിയിലെടുത്തത്.

ഡ്രൈവിംഗ് സ്‌കൂൾ ഏജന്റായ ഒരാളിൽ നിന്ന് 5,600 രൂപ കൈക്കൂലി കൈപ്പറ്റുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. മുൻകൂട്ടി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മറഞ്ഞുനിന്ന വിജിലൻസ് ഉദ്യോഗസ്ഥർ പണം കൈമാറിയ ഉടൻ ഇയാളെ തടഞ്ഞുവെച്ച് പരിശോധന നടത്തി. കൈക്കൂലി കൈപ്പറ്റിയതായി സ്ഥിരീകരിച്ചതോടെ ബിജുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വൈദ്യപരിശോധന ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

Recent News

Advertisement
WhiteswanTV Footer