സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ചാലക്കുടി മേഖലയിൽ വീണ്ടും തീ പിടുത്തം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: ചാലക്കുടിയിൽ വീണ്ടും തീ പിടുത്തം. രാവിലെ 9 മണിയോടെ ആളൂർ പഞ്ചായത്ത്‌ വാർഡ് 20 മാള റോഡിൽ നിന്നും കാനാൽ റോഡ് ആരംഭിക്കുന്നിടത്തു മംഗലൻ ഡെയ്സിയുടെ ഏകദേശം ഒരു ഏകറോളം വരുന്ന സ്ഥലത്തെ ഉണങ്ങിയ പുല്ലിന് തീ പിടിച്ചു ആളിപടർന്നു കത്തി. തക്ക സമയത്തു സീനിയർ ഫയർ  റെസ്ക്യൂ ഓഫീസർ പി ഒ വർഗ്ഗീസിന്റെ നേതൃത്വത്തിൽ സേന എത്തി തീ അണച്ചതിനാൽ അടുത്തുള്ള വീടുകളിലേക്കു തീ പടരുന്നത് തടയാനും വൻ നാശനഷ്ടം ഒഴിവാക്കാനും കഴിഞ്ഞു.

സേന അംഗങ്ങളായ സൂരജ്‌കുമാർ, അഖിൽ ആർ നായർ, ഹോംഗാർഡ് മാരായ കെ എസ്‌ അശോകൻ, കെ പി മോഹനൻ കെ കെ അബൂബക്കർ എന്നിവർ ചേർന്നാണ് രക്ഷപ്രവർത്തനം നടത്തുകയായിരുന്നു.

വെട്ടുകടവ് പാലത്തിനു സമീപം . ഡെന്നി മൂത്തേടൻ എന്നയാളുടെ പ്ലാസ്റ്റിക് ഫ്ലവർ ഗോഡൗണിനു തീ പിടിച്ചതായി സന്ദേശം ലഭിച്ചതിനെ തുടർന്ന് നിലയത്തിലെ രണ്ടു വാഹനങ്ങളും ഉടൻ സംഭവസ്ഥലത്തു എത്തിച്ചേരുകയും വളരെ വേഗം അഗ്നിശമന പ്രവർത്തനങ്ങൾ ആരംഭിച്ചതിനാൽ ഗോഡൗണിനു ഉള്ളിലേക്കു തീ പടർന്നു കയറും മുൻപേ തീ അണക്കാനായി, പുറമെ ഉള്ള പുല്ലിന് ആരോ തീ ഇട്ടത് പടർന്നു പിടിക്കുകയായിരുന്നു ഗോഡൗണിലേക്കു പടർന്നിരുന്നു എങ്കിൽ വൻ അപകടമായി മാറുമായിരുന്നു. 

സ്റ്റേഷൻ ഓഫീസർ ബി രാജേഷ്‌കുമാർ, സീനിയർ ഫയർ and റെസ്ക്യൂ ഓഫീസർ പി. ഒ വർഗീസ്‌, എം എസ്‌ അനീഷ് എന്നിവരുടെ നേതൃത്വത്തിൽ ഗിരീഷ് കുമാർ കെ, പി ആർ അനന്ദു, രോഹിത് കെ ഉത്തമൻ, കെ ആർ വിഷ്ണു, സൂരജ്‌കുമാർ കെ, ഹോംഗാർഡ്മാരായ കെ. സ്‌ അശോകൻ, ടി എ ജോസ് കെ പി മോഹനൻ, കെ കെ അബൂബക്കർ എന്നിവർ പ്രവർത്തനത്തിൽ പങ്കെടുത്തു

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement