എറണാകുളം: ഇന്റർ നെറ്റ്, ഡിടിപി, ഫോട്ടോസ്റ്റാറ്റ് എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ സംഘടനയായ ഇന്റർ നെറ്റ്, ഡിടിപി, ഫോട്ടോസ്റ്റാറ്റ് വർക്കേഴ്സ് അസോസിയേഷൻ (IDPWA ) എറണാകുളം ജില്ലാ സമ്മേളനം ശ്രീ ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു.
അക്ഷയ സെന്ററുകളിൽ നൽകുന്ന അവശ്യ സർവീസുകൾ ഇന്റർ നെറ്റ്- ഡീറ്റിപി മേഖലകളിൽ പ്രവർത്തിക്കുന്ന സെന്ററുകളിൽ കൂടി നൽകണമെന്ന് സമ്മേളനം ഉത്ഘാടനം ചെയ്തുകൊണ്ട് ഹൈബി ഈഡൻ എംപി സർക്കാരിനോട് ആവശ്യപ്പെട്ടു.
പരിപാടിയിൽ IDPWA എറണാകുളം ജില്ലാ പ്രസിഡന്റ് ശ്രീമതി റെജി രാജൻ അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ കൗൺസിലർ ശ്രീമതി ശ്യാമിള കുമാരി, IDPWA സംസ്ഥാന പ്രസിഡന്റ് ശ്രീ റൂയേഷ് കോഴിശ്ശേരി സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ മജീദ് മൈ ബ്രദർ സംസ്ഥാന ട്രഷറർ ശ്രീ സുദർശൻ ആലുങ്ങൽ സംസ്ഥാന രക്ഷാ ധികാരി ശ്രീ കുഞ്ഞമ്പു നായർ, സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ കലാം നൊചയിൽ സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗങ്ങളായ രാജൻ പിണറായി, ശിഹാബ് മലപ്പുറം, ജയൻ. പി. എസ്, ഷീജ എടപ്പാൾ, ഗോവിന്ദരജ് പട്ടാമ്പി തുടങ്ങി തൃശൂർ ജില്ലാ സെക്രട്ടറിശിവകുമാർ, ത്രിശൂർ ജില്ലാ പ്രസിഡന്റ് ദിനേശ് കുശലപ്പ സംസ്ഥാന വനിതാ വിംഗ് ചെയർപേഴ്സൺ ഷൈമ ചാത്തന്നൂർ, പ്രജീഷ് പാലക്കാട്, ശബരിനാഥൻ പാലക്കാട് എന്നിവർ പ്രസംഗിച്ചു.
സ്വാഗത സംഘം ചെയർമാൻ പി. ആർ. ജയൻ സ്വാഗതം ആശംസിച്ചു. ജില്ലാ സെക്രട്ടറി ശ്രീ സജീവ് കുമാർ പ്രവർത്തന റിപ്പോർട്ടും ശ്രീ ജിബിൻ ജോസ് വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. സ്വാഗത സംഘം കൺവീനർ ശ്രീമതി ഭാവന കൃതജ്ഞത പറഞ്ഞു.
റെജി രാജൻ (പ്രസിഡന്റ്), ഭാവന (വൈസ് പ്രസിഡന്റ് ) സ്കന്ദൻ (വൈസ് പ്രസിഡന്റ് )
സവിത ജോർജ് (വൈസ് പ്രസിഡന്റ്) പി. ആർ. ജയൻ (സെക്രട്ടറി) ജോൺസൺ ((ജോ: സെക്രട്ടറി) ജോബിൻസ് (ജോ :സെക്രട്ടറി ) ഷമീർ ആലുവ(ജോ :സെക്രട്ടറി) ജിബിൻ ജോസ് (ട്രഷറർ ) എന്നിവരെ 2026-28 കാലയളവിലെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു.






