Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: hibi eden

പുതുപ്പള്ളിയിലെ സ്‌ട്രോങ് റൂമിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് ചാണ്ടി ഉമ്മൻ

ന്യൂഡൽഹി: പുതുപ്പള്ളി മണ്ഡലത്തിലെ ഇവിഎമ്മിനെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് ചാണ്ടി ഉമ്മൻ. വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ചിരുന്ന സ്‌ട്രോങ് റൂമിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും സിസിടിവി ക്യാമറകൾ ശരിയായി പ്രവർത്തിച്ചില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഈ വിഷയത്തിൽ നേരത്തെ തന്നെ പരാതി നൽകിയിരുന്നുവെന്നും പിന്നീട് ചില നടപടികൾ ഉണ്ടായതായും അദ്ദേഹം വ്യക്തമാക്കി. കൂടാതെ പുതുപ്പള്ളി, ചങ്ങനാശ്ശേരി മണ്ഡലങ്ങളിലെ വോട്ടെണ്ണൽ ഒരേ ഹാളിൽ നടത്തുന്നതിനെതിരെയും ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയതായി പറഞ്ഞു. ഫലം പുറത്തുവന്നതിന് ശേഷം കൂടുതൽ കാര്യങ്ങൾ […]
Read more

മുഖ്യമന്ത്രി പോര് പുതിയ പൊട്ടിത്തെറിയിലേക്കോ? മീഡിയ സെല്‍ ചുമതലയില്‍ നിന്ന് ഒഴിയാന്‍ ഹൈബി ഈഡന്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പുള്ള കോണ്‍ഗ്രസിലെ മുഖ്യമന്ത്രിപ്പോര് പൊട്ടിത്തെറിയിലേക്കെന്ന് സൂചനകള്‍. മുതിര്‍ന്ന നേതാക്കളെ അധിക്ഷേപിച്ചുള്ള വാട്സ് ആപ്പ് ഗ്രൂപ്പിലെ ചാറ്റ് പുറത്തുവന്നതോടെ പ്രതിക്കൂട്ടിലായത് ഡിജിറ്റല്‍ മീഡിയ സെല്ലാണ്. ഡിജിറ്റല്‍ മീഡിയ സെല്‍ കോര്‍ഡിനേറ്ററായ വിമല ബിനു അഡ്മിന്‍ ആയ ഗ്രൂപ്പിലാണ് മുതിര്‍ന്ന നേതാക്കളെ ഉള്‍പ്പെടെ അധിക്ഷേപിക്കുന്ന ചാറ്റ് നടന്നത്. ഇതോടെ കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ ചുമതലയൊഴിയാന്‍ ഹൈബി ഈഡന്‍ എംപി ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ പശ്ചാത്തലത്തില്‍ സ്ഥാനമൊഴിയുന്നുവെന്നാണ് കെപിസിസി പ്രസിഡന്റിന് […]
Read more

പി.സി. ജോർജിന്റേത് വർഗീയ വിഭജനത്തിനുള്ള ക്വട്ടേഷൻ; ഹൈബി ഈഡൻ

കൊച്ചി: ക്രൈസ്‌തവ സ്ഥാപനങ്ങളെയും മതമേലധ്യക്ഷന്മാരെയും വളഞ്ഞിട്ട് ആക്രമിക്കാനുള്ള ഏത് നീക്കത്തെയും കോണ്‍ഗ്രസ് പ്രതിരോധിക്കുമെന്ന് ഹൈബി ഈഡൻ എംപി. വാർത്താസമ്മേളനത്തിൽ സംസാരിക്കവേ പി.സി. ജോർജിനും മകൻ ഷോൺ ജോർജിനുമെതിരെ കടുത്ത ഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചത്. ഇരുവരും വർഗീയ വിഭജനത്തിന് വേണ്ടി ക്വട്ടേഷൻ എടുത്തിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ​സഭാ മേലദ്ധ്യക്ഷന്മാരുടെയും ക്രൈസ്തവ വോട്ടുകളുടെയും അക്കൗണ്ട് പറഞ്ഞ് ബിജെപിയിൽ സ്ഥാനമാനങ്ങൾ വാങ്ങാനാണ് പി.സി. ജോർജ് ശ്രമിക്കുന്നതെന്ന് ഹൈബി ഈഡൻ പറഞ്ഞു. ബിജെപിയിൽ നിന്ന് വല്ലതും നക്കിത്തിന്നാൻ വേണ്ടിയാണ് ഈ നീക്കങ്ങളെന്നും, ഇന്ത്യയിലെ […]
Read more

സിജെ റോയിയുടെ മരണം; പാര്‍ലമെന്റില്‍ ഉന്നയിച്ച് പ്രതിപക്ഷം

ഡല്‍ഹി: കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ചെയര്‍മാന്‍ സി.ജെ. റോയിയുടെ മരണം പാര്‍ലമെന്റില്‍ ഉന്നയിച്ച് പ്രതിപക്ഷം. സിജെ റോയി ആത്മഹത്യ ചെയ്ത സംഭവം സഭ നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈബി ഈഡന്‍ എംപി അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് അടിയന്തര പ്രമേയത്തില്‍ പ്രതിപക്ഷം ചൂണ്ടികാണിക്കുന്നത്. കേന്ദ്ര ഗവണ്‍മെന്റ് ഏജന്‍സികളുടെ നിര്‍ബന്ധിത ചോദ്യം ചെയ്യല്‍, തുടര്‍ച്ചയായ സമ്മര്‍ദ്ദം എന്നിവയെ തുടര്‍ന്ന് ബിസിനസുകാര്‍ ആത്മഹത്യ ചെയ്തതായി ആരോപിക്കപ്പെടുന്ന നിരവധി കേസുകള്‍ ബി ജെ പി ഭരണകാലത്ത് രാജ്യത്തുടനീളം […]
Read more

അക്ഷയ സെന്ററുകളിൽ നൽകുന്ന അവശ്യ സർവീസുകൾ ഇന്റർനെറ്റ്- ഡിറ്റിപി മേഖലകളിൽ പ്രവർത്തിക്കുന്ന സെന്ററുകളിൽ നൽകണം: ഹൈബി ഈഡൻ എംപി

എറണാകുളം: ഇന്റർ നെറ്റ്, ഡിടിപി, ഫോട്ടോസ്റ്റാറ്റ് എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ സംഘടനയായ ഇന്റർ നെറ്റ്, ഡിടിപി, ഫോട്ടോസ്റ്റാറ്റ് വർക്കേഴ്സ് അസോസിയേഷൻ (IDPWA ) എറണാകുളം ജില്ലാ സമ്മേളനം ശ്രീ ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു. അക്ഷയ സെന്ററുകളിൽ നൽകുന്ന അവശ്യ സർവീസുകൾ ഇന്റർ നെറ്റ്- ഡീറ്റിപി മേഖലകളിൽ പ്രവർത്തിക്കുന്ന സെന്ററുകളിൽ കൂടി നൽകണമെന്ന് സമ്മേളനം ഉത്ഘാടനം ചെയ്തുകൊണ്ട് ഹൈബി ഈഡൻ എംപി സർക്കാരിനോട് ആവശ്യപ്പെട്ടു. പരിപാടിയിൽ IDPWA എറണാകുളം ജില്ലാ പ്രസിഡന്റ്‌ ശ്രീമതി റെജി രാജൻ […]
Read more

മെസിയുടെ പേരില്‍ കേരളത്തില്‍ നടന്നത് ദുരൂഹ ബിസിനസ് ഡീല്‍: ഹൈബി ഈഡന്‍ എംപി

കൊച്ചി: മെസിയുടെ പേരില്‍ കേരളത്തില്‍ നടന്നത് ദുരൂഹ ബിസിനസ് ഡീലാണെന്ന് ഹൈബി ഈഡന്‍ എംപി. സാമ്പത്തിക ക്രമക്കേടില്‍ അന്വേഷണം വേണം. കലൂര്‍ സ്റ്റേഡിയത്തില്‍ അവകാശവാദം ഉന്നയിക്കുന്ന സ്‌പോണ്‍സര്‍ ആന്റോ അഗസ്റ്റിന്റെ നിലപാടില്‍ സംശയമുണ്ടെന്നും. കലൂര്‍ സ്റ്റേഡിയം നവീകരണത്തിന്റെ മറവില്‍ അനധികൃത മരംമുറിയും നടന്നെന്നും ഹൈബി ആരോപിച്ചു. കലൂര്‍ സ്റ്റേഡിയത്തില്‍ മെസി വരുന്നതുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചകളെക്കുറിച്ചും തുടര്‍ നടപടികളെക്കുറിച്ചും സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ഹൈബി ഈഡന്‍ ആവശ്യപ്പെട്ടു. കളങ്കിതരുമായി കൂട്ടിനില്ലെന്ന് നേരത്തെ പറഞ്ഞ സര്‍ക്കാര്‍ തന്നെയാണ് മുട്ടില്‍ മരം […]
Read more

ബി ജെ പി മുന്നേറ്റം തടഞ്ഞത് ഭരണഘടനയെ തകർക്കുമെന്ന ജനങ്ങളുടെ ഭയം: ഹൈബി ഈഡൻ

കൊച്ചി: ഭരണഘടനയെ ദുർബലപ്പെടുത്തുന്ന കേന്ദ്ര സർക്കാർ നടപടികൾക്കെതിരെ ജില്ലാ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനത്തിൽ ഗാന്ധി സ്ക്വയറിൽ ‘ജയ് ബാപ്പു, ജയ് ഭീം, ജയ് സംവിധാൻ സമ്മേളനം സംഘടിപ്പിച്ചു. രാജ്യത്തിന്റെ ഭരണഘടനയും ആശയ, ആദർശ മൂല്യങ്ങളും ഭരണകൂടം തന്നെ തകർക്കുന്ന അപകടകരമായ സ്ഥിതിവിശേഷമാണ് രാജ്യത്തുള്ളത്. മനുസ്മൃതിയിൽ അധിഷ്ഠിതമായ ഭരണഘടനയാണ് ഇന്ത്യക്ക് വേണ്ടതെന്ന നിലപാടാണ് ബിജെപിക്കും സംഘപരിവാർ സംഘടനകൾക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി മുന്നേറ്റം തടഞ്ഞത് ഭരണഘടനയെ തകർക്കാനുള്ള ബി ജെ പി ശ്രമങ്ങളോടുള്ള ഭയമാണെന്നും സമ്മേളനം […]
Read more

എറണാകുളത്ത് ഹൈബി തന്നെ; കന്നി മത്സരത്തിൽ മികച്ച പ്രകടനവുമായി കെ.ജെ.ഷൈൻ

എറണാകുളം ലോക്സഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി ഹൈബി ഈഡന്റെ ഭൂരിപക്ഷം 92000 ലധികം. രാവിലെ 11 മണിവരെയുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച് 1,60,503 ലധികം വോട്ടുകൾ നേടിയിട്ടുണ്ട്. എതിർ സ്ഥാനാർഥി ഇടതുപക്ഷത്തിന്റെ കെ.ജെ.ഷൈൻ 82,892 വോട്ടുകളും നേടിയിട്ടുണ്ട്. മൂന്നാം സ്ഥാനത്ത് എൻഡിഎയുടെ ഡോ. കെ.എസ്. രാധാകൃഷ്ണൻ തുടരുന്നു. ഇതുവരെ 49,281 വോട്ടുകളാണ് നേടിയിട്ടുള്ളത്. ട്വന്റി 20യുടെ ആന്റണി ജൂഡിക്ക് ഇതുവരെ 13,396 വോട്ടുകൾ ലഭിച്ചിട്ടുണ്ട്. വോട്ടുകൾ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ 1.75 ലക്ഷം വോട്ടുകൾക്കായിരുന്നു ഹൈബി ഈഡന്റെ […]
Read more

Recent News

Advertisement
WhiteswanTV Footer