Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പുതുപ്പള്ളിയിലെ സ്‌ട്രോങ് റൂമിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് ചാണ്ടി ഉമ്മൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: പുതുപ്പള്ളി മണ്ഡലത്തിലെ ഇവിഎമ്മിനെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് ചാണ്ടി ഉമ്മൻ. വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ചിരുന്ന സ്‌ട്രോങ് റൂമിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും സിസിടിവി ക്യാമറകൾ ശരിയായി പ്രവർത്തിച്ചില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഈ വിഷയത്തിൽ നേരത്തെ തന്നെ പരാതി നൽകിയിരുന്നുവെന്നും പിന്നീട് ചില നടപടികൾ ഉണ്ടായതായും അദ്ദേഹം വ്യക്തമാക്കി.

കൂടാതെ പുതുപ്പള്ളി, ചങ്ങനാശ്ശേരി മണ്ഡലങ്ങളിലെ വോട്ടെണ്ണൽ ഒരേ ഹാളിൽ നടത്തുന്നതിനെതിരെയും ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയതായി പറഞ്ഞു. ഫലം പുറത്തുവന്നതിന് ശേഷം കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുമെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.

അതേസമയം, പ്രചാരണ ഗാനങ്ങളും പോസ്റ്റുകളും സംബന്ധിച്ച വിവാദത്തിൽ പ്രതികരിച്ച അദ്ദേഹം, അതിൽ തെറ്റൊന്നുമില്ലെന്നാണ് അഭിപ്രായപ്പെട്ടത്. തന്റെയും ഹൈബി ഈഡൻ്റെ വീഡിയോകളും പ്രചരിക്കുന്നുണ്ടെങ്കിലും അത് ആരും ചർച്ച ചെയ്യാത്തതായും പറഞ്ഞു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വീഡിയോകൾ ഇപ്പോഴും സജീവമായി പ്രചരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Recent News

Advertisement
WhiteswanTV Footer