Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മെഡിക്കല്‍ ചരിത്രത്തില്‍ പുതു അധ്യായം; ചരിത്ര നേട്ടവുമായി തിരുവനന്തപുരം ജനറല്‍ ആശുപത്രി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി ഒരു ജില്ലാതല സര്‍ക്കാര്‍ ആശുപത്രിയില്‍ കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍ ശസ്ത്രക്രിയ വിജയകരമായി നടത്തി ചരിത്ര നേട്ടം കൈവരിച്ച് തിരുവനന്തപുരം ജനറല്‍ ആശുപത്രി. ആശുപത്രിയിലെ നേത്രരോഗ വിഭാഗത്തിലാണ് നേത്രപടല അന്ധതയ്ക്ക് പ്രതിവിധിയായ കോര്‍ണിയ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചത്. കോവളം സ്വദേശിയായ 59 വയസുകാരനാണ് കഴിഞ്ഞ 24-ന് ശസ്ത്രക്രിയയ്ക്ക് വിധേയനായത്. രോഗി നിലവില്‍ സുഖം പ്രാപിച്ചുവരികയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സ്വകാര്യ കണ്ണാശുപത്രികളിലും ചില സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും മാത്രമായി പരിമിതമായിരുന്ന ഈ ശസ്ത്രക്രിയയാണ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ സൗജന്യമായി നടത്തിയത്.

വലതുകണ്ണിന് ചെറുപ്പകാലത്തുണ്ടായ മുറിവിനെ തുടര്‍ന്നുണ്ടായ നേത്രപടല അന്ധതയാണ് ശസ്ത്രക്രിയക്ക് കാരണമായത്. ഇബിഎകെ നേത്രബാങ്കില്‍ നിന്നാണ് കോര്‍ണിയ ലഭ്യമാക്കിയത്. സ്വകാര്യ ആശുപത്രികളില്‍ ലക്ഷങ്ങളോളം രൂപ ചെലവാകുന്ന ശസ്ത്രക്രിയയാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ പൂര്‍ണമായും സൗജന്യമായി നടത്തിയതെന്നത് ശ്രദ്ധേയമാണ്. നേത്രപടല അന്ധത കൂടുതലായി മധ്യവയസ്‌കരെയും തൊഴിലാളികളെയും ബാധിക്കുന്ന രോഗമാണ്. കണ്ണിന്റെ കൃഷ്ണമണിയില്‍ ഉണ്ടാകുന്ന മുറിവുകള്‍ അണുബാധയേറ്റാല്‍ നേത്രപടല അന്ധതയിലേക്ക് നയിക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ കോര്‍ണിയ മാറ്റിവയ്ക്കല്‍ മാത്രമാണ് ഫലപ്രദമായ ചികിത്സ. ചില കുട്ടികളില്‍ ജന്മനാ നേത്രപടല വൈകല്യം മൂലവും കൗമാര പ്രായക്കാരില്‍ കെരറ്റോകോണസ് എന്ന രോഗാവസ്ഥ മൂലവും ഈ അന്ധത ഉണ്ടാകാം.

ജില്ലാതല ആശുപത്രികളില്‍ കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍ ശസ്ത്രക്രിയ നടത്തുന്നതിന് 2023-ല്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ ഭാഗമായി തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി. 40 ലക്ഷം രൂപ ചെലവഴിച്ച് ശസ്ത്രക്രിയയ്ക്കാവശ്യമായ ആധുനിക ഉപകരണങ്ങള്‍ സജ്ജമാക്കി. തിരുവനന്തപുരം റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ്താല്‍മോളജിയുടെ സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ ക്രമീകരണങ്ങള്‍ വിലയിരുത്തി അനുമതി നല്‍കുകയും കെ സോട്ടോയില്‍ നിന്ന് ലൈസന്‍സും നേടുകയും ചെയ്തു. ജില്ലാതല ആശുപത്രികളില്‍ കോര്‍ണിയ ക്ലിനിക്കുകളും ശസ്ത്രക്രിയകളും ആരംഭിക്കുന്നതിലൂടെ ആരോഗ്യ വകുപ്പിന് കീഴിലുള്ള ആശുപത്രികളിലെ നേത്രരോഗ വിഭാഗത്തിന്റെ സേവനം കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. ഇതോടെ സാധാരണക്കാര്‍ക്ക് മികച്ച ചികിത്സ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ തന്നെ ലഭ്യമാകും.

ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ മുഴുവന്‍ മെഡിക്കല്‍ സംഘത്തെയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. തിരുവനന്തപുരം ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. കൃഷ്ണവേണി, നേത്രരോഗ വിഭാഗം മേധാവി ഡോ. ശ്രീലത, കോര്‍ണിയ സര്‍ജന്‍ ഡോ. രശ്മി പി. ഹരിദാസ്, അനസ്‌തേഷ്യ വിഭാഗം മേധാവി ഡോ. അമ്പിളി, ഡോ. മധു എന്നിവരുടെ നേതൃത്വത്തിലാണ് ട്രാന്‍സ്പ്ലാന്റേഷന്‍ നടത്തിയത്. ഡോ. ഐശ്വര്യ, ഡോ. സിമ്രാന്‍, ഡോ. ദീപ്തി, നഴ്‌സിംഗ് ഓഫീസര്‍മാരായ ബോബി, രേവതി, ട്രാന്‍സ്പ്ലാന്റ് കോര്‍ഡിനേറ്റര്‍ നാദിയ, നഴ്‌സിംഗ് അസിസ്റ്റന്റ് മോളി, അനസ്‌തേഷ്യ ടെക്നീഷ്യന്‍ ഗായത്രി എന്നിവര്‍ ശസ്ത്രക്രിയയില്‍ പങ്കെടുത്തു.

Recent News

Advertisement
WhiteswanTV Footer