കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി അമ്പായത്തോട് വാഹനാപകടത്തിൽ അമ്മയ്ക്കും മകൾക്കും ദാരുണാന്ത്യം. നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചാണ് അപകടം ഉണ്ടായത്. കോഴിക്കോട് പന്തീരങ്കാവ് സ്വദേശികളായ ഫാത്തിമ, റൂബീന എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ രണ്ട് പേരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.




