Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ചാലക്കുടി സെന്റ് മേരീസ് ഫൊറാന പള്ളിയിലെ അമ്പ് തിരുനാളിൻ്റെ ഒരുക്കങ്ങളായി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: ചാലക്കുടി സെന്റ് മേരീസ് ഫൊറാന പള്ളിയിലെ വിശുദ്ധ സെബാസ്ത്യാനോസിന്റെ അമ്പ് തിരുനാളിൻ്റെ കൊടിയേറ്റത്തിനൊരുങ്ങി (ബൂധനാഴ്ച)  വൈകിട്ട് കൊടിയേറുമെന്ന് വികാരി ഫാദര്‍ വര്‍ഗ്ഗീസ് പാത്താടന്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

5 തീയതി വ്യാഴാഴ്ച വൈകിട്ട് .4.45ന് കൂര്‍ബ്ബാനക്ക് ശേഷം പ്രസദേന്തി വാഴ്ച,6 തീയതി വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 4.45ന് നടക്കുന്ന കൂര്‍ബ്ബാനക്ക് ശേഷം തിരുസ്വരൂപം എഴുന്നുള്ളിച്ച് വെക്കല്‍. ചടങ്ങുകള്‍ക്ക് വികാരി ഫാദര്‍ വര്‍ഗ്ഗീസ് പാത്താടന്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും.5 മണിക്ക് കര്‍ബ്ബാന,ലദീഞ്ഞ് ഫാദര്‍ നവീന്‍ ഊക്കന്‍ സന്ദേശം നല്‍ക്കും.തുടര്‍ന്ന് ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം നടക്കും.

7 ശനിയാഴ്ച രാവിലെ 7.15ന് നടക്കുന്ന കുര്‍ബ്ബാനക്ക് ശേഷം യൂണിറ്റുകളിലേക്ക് അമ്പ് എഴുന്നുള്‌ളിപ്പ് രാത്രി പത്ത് മണിയോടെ യൂണിറ്റുകളില്‍ നിന്ന് അന്വ് എഴുന്നുള്‌ളിപ്പുകള്‍ പള്ളിയില്‍ തിരിച്ചെത്തുന്നു. 8 ഞായറാഴ്ചയാണ് തിരുനാള്‍ ദിനം 6നും,7:15നും കൂര്‍ബ്ബാന, 9.30ന് ആഘോഷമായ തിരുനാള്‍ പാട്ടു കുര്‍ബ്ബാന,  നവ വൈദികര്‍ കാര്‍മ്മികത്വം വഹിക്കും, തിരുനാള്‍ കമ്മിറ്റി അംഗങ്ങളുടെ കാഴ്ച സമര്‍പ്പണം, ഉച്ചതിരിഞ്ഞ് 4 മണിക്ക് തിരുനാള്‍ പ്രദക്ഷിണം രാത്രി 8 മണിക്ക് വര്‍ണ്ണമഴ 9 തിങ്കളാഴ്ചയാണ് ടൗണ്‍ അമ്പ് രാത്രി പത്ത് മണിയുടെ അമ്പ് പ്രദക്ഷിണം പള്ളിയില്‍ കയറുന്നു.

തുടര്‍ന്നും മര്‍ച്ചന്റസ് അസോസിയേഷന്റെ വക വര്‍ണ്ണമഴ ഉണ്ടായിരിക്കും. 15 തീയതിയാണ് എട്ടാമിടം ആഘോഷിക്കുക. വാര്‍ത്ത സമ്മേളനത്തില്‍ സഹവികാരിമാരായ ക്രിസ്റ്റി ചിറ്റേക്കര,ഫാദര്‍ അഖില്‍ തണ്ട്യേക്കല്‍, കൈകാരന്‍മാരായ റി്ജു സെബാസ്റ്റ്യന്‍ പുതുശ്ശേരി, മനോജ് സെബാസ്റ്റിയന്‍ ചാതേലി, സുനില്‍ ഡേവീസ്, ജനറല്‍ കണ്‍വീനര്‍ ജോഷി പുത്തിരിക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer