Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഗവ. എൽ.പി സ്കൂളിൽ 49-ാം വാർഷികാഘോഷം ആഘോഷിച്ചു.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: വെങ്ങന്നൂർ ഗവ. എൽ.പി സ്കൂളിന്റെ 49-ാം വാർഷികാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ആലത്തൂർ എംഎൽഎ കെ.ഡി. പ്രസേനൻ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ സമഗ്രവികസനത്തിന് സർക്കാർ സ്കൂളുകൾ നൽകുന്ന സംഭാവന ഏറെ പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു.


ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഹരിത സുഭാഷ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ബബിത കെ.സി സ്കൂളിന്റെ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. അക്കാദമിക് രംഗത്തും സഹപാഠ്യ പ്രവർത്തനങ്ങളിലും സ്കൂൾ കൈവരിച്ച നേട്ടങ്ങൾ റിപ്പോർട്ടിൽ വിശദീകരിച്ചു.


തുടർന്ന് വിവിധ മത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾക്ക് സമ്മാനവിതരണം നടത്തി. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. വിനോദ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. രമ, ബ്ലോക്ക് പഞ്ചായത്തംഗം തസ്‌നി റബിൻ, പഞ്ചായത്തംഗം ലത സ്വാമിനാഥൻ, ദിശ കോഡിനേറ്റർ വിജെ ജോൺസൺ, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ ശ്രീനിവാസൻ, മദർ പി.ടി.എ പ്രസിഡൻറ് രാധിക പ്രമോദ്, മുതിർന്ന അധ്യാപിക സുനിത ഐ.വി. കനകാംബരൻ, ഷമീർ എ. എന്നിവർ സംസാരിച്ചു.


പി.ടി.എ പ്രസിഡൻറ് എ. റഷീദ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സോണിമോൾ ടി. നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. രക്ഷിതാക്കളും നാട്ടുകാരും പങ്കെടുത്ത പരിപാടികൾ ആവേശകരമായ അന്തരീക്ഷത്തിലാണ് സമാപിച്ചത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix