Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ദേശീയപാത 544 അടിപ്പാത നിർമ്മാണം വിലയിരുത്തുവാൻ പൊതുമരാമത്ത് സെക്രട്ടറിയെ ചുമതപ്പെടുത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: ദേശീയപാത 544ൽ പുരോഗമിക്കുന്ന അടിപ്പാത നിർമ്മാണം വിലയിരുത്തുവാൻ പൊതുമരാമത്ത് സെക്രട്ടറിയെ ചുമതപ്പെടുത്തിയതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയിൽ അറിയിച്ചു.

ചിറങ്ങര കൊരട്ടി, മുരിങ്ങൂർ, പേരാമ്പ്ര എന്നിവിടങ്ങളിൽ അപ്രോച്ച് റോഡുകളുടെ നിർമ്മാണ പ്രവർത്തിയും, സർവ്വീസ് റോഡുകളുടെ അറ്റകുറ്റപണികളും ആരംഭിച്ചതായും മന്ത്രി അറിയിച്ചു.

അടിപ്പാത നിര്‍മ്മാണം അടിയന്തരമായി പൂര്‍ത്തീകരിക്കുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനും സത്വര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സനീഷ്കുമാർ ജോസഫ് എം എൽ എ നിയമസഭയിൽ സബ്മിഷൻ അവതരിപ്പിച്ച സബ്മിഷന് മറുപടി നല്കുകയായിരുന്നു അദ്ദേഹം. കൂടുതല്‍ തൊഴിലാളികളും യന്ത്ര സാമഗ്രികളും‍ ഉപയോഗിച്ച് നിര്‍മ്മാണം അടിയന്തരമായി പരിഗണിക്കണമെന്ന് എംഎൽഎ സബ്മിഷനിൽ ആവശ്യപ്പെട്ടു.

ദേശീയ പതായിൽ നിന്ന് ഗതാഗതം വഴിതിരിച്ച് വിടുന്നതിന് സമാന്തരപാതകളായി ഉപയോഗിക്കുന്ന ഗ്രാമീണ റോഡുകളിലും ഗതാഗത കുരുക്ക് രൂപപ്പെടുന്നതായും, ഭാരവാഹനങ്ങള്‍ ഉള്‍പ്പെടെ വഴി തിരിച്ചു വിട്ടതുമൂലം ഈ ഗ്രാമീണ റോഡുകൾ തകരാറിലായതായും റോഡുകളുടെ അവസ്ഥ പരിതാപകരമാണെന്നും എംഎൽഎ നിയമസഭയിൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Advertisement
WhiteswanTV Footer