Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സമേതം- വിമുക്തി നാടകയാത്ര ചാലക്കുടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: ചാലക്കുടി ജില്ലാ ആസൂത്രണ സമിതിയുടെ വിദ്യാഭ്യാസ പദ്ധതി സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി 2025-2026 പദ്ധതി നിര്‍വ്വഹണത്തിന്‍റെ ഭാഗമായി സമേതം- വിമുക്തി ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗയി ചാലക്കുടി ഗവണ്‍മെന്‍റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററി സ്കൂളില്‍   ജീവിതം ലഹരി എന്ന ഏകപാത്ര നാടകാവതരണം നടത്തി. തൃശൂര്‍ രംഘചേതന ഒരുക്കിയ നാടകത്തില്‍ പ്രശസ്ത നാടകനടന്‍ കെ വി ഗണേഷ് നാടകാവതരണം നടത്തി

നൂറ്റി നാല്‍പ്പത്തി രണ്ട് വിദ്യാര്‍ത്ഥികളും നാല്‍പ്പത് അധ്യാപകരും നാടകത്തിന്‍റെ ഭാഗമായി. തൃശ്ശൂർ മോഡല്‍ ബോയ്സ് ഹയര്‍സെക്കന്‍ററി സ്കൂളിലെ അധ്യാപകനായ പ്രകാശ് ബാബു നാടകത്തിന്‍റെ ആമുഖം അവതരിപ്പിച്ചു. പിടിഎ പ്രസിഡണ്ട് പി ഒ ഷൈബു അധ്യക്ഷത വഹിച്ച ചടങ്ങില്‍ നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ലിജി ജോജി ഉദ്ഘാടനം ചെയ്തു. സെഡ്മിസ്ട്രസ്സ് പി മിനി സ്വാഗതവും അധ്യാപിക കെ എന്‍ ലീനമോള്‍ നന്ദിയും പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് ലഘുലേഖകളും മധുരപലഹാരവും വിതരണം ചെയ്തു.

Advertisement
WhiteswanTV Footer