Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കാഴ്ച പരിമിതമായ ആളുകള്‍ക്കുള്ള ഓള്‍ കേരള തലത്തിലുള്ള ചെസ് ടൂര്‍ണമെന്റ് തിരൂരിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് തിരൂര്‍ താലൂക്ക് കമ്മിറ്റിയും തിരൂരിലെ വിവിത കൂട്ടായ്മകളുടെയും സഹകരണത്തോടെ കാഴ്ച പരിമിതമായ ആളുകള്‍ക്കുള്ള ഓള്‍ കേരള തലത്തിലുള്ള ചെസ് ടൂര്‍ണമെന്റ് 2026 ഫെബ്രുവരി 14,15 ശനി,ഞായര്‍ തിയ്യതികളില്‍ തിരൂര്‍ ബഞ്ച്മാര്‍ക്ക് ഇന്റര്‍നാഷണല്‍ സ്കൂളില്‍ വെച്ച് സംഘടിപ്പിക്കപ്പെടുന്നു തിരുവനന്തപുരം മുതല്‍ കാസർക്കോഡ് വരെയുള്ള ജില്ലകളില്‍ നിന്ന് 150 ഓളം പേരടങ്ങുന്ന കാഴ്ച പരിമിതരായ മത്സരാത്ഥികള്‍ പങ്കെടുക്കുന്നു.

പ്രസ്തുത പരിപാടിയില്‍ സംസ്ഥാനതലത്തിലും ഇന്റര്‍നാഷണല്‍ തലത്തിലും മത്സരിച്ച മത്സരാര്‍ത്ഥികളും പങ്കെടുക്കുന്നു. ഫെബ്രുവരി 14 ന് കാലത്ത് 10 മണിക്ക് പരിപാടി ഉദ്ഘാടനം ചെയ്യുന്നത് തിരൂര്‍ നിയോജക മണ്ഡലം ബഹു. MLA കുറുകോളി മൊയ്തീന്‍ അവറുകളാണ്. അദ്ധ്യക്ഷനായി തിരൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കീഴേടത്തില്‍ ഇബ്രാഹിം ഹാജി. വേദിപങ്കിടുന്ന മറ്റ് രാഷ്ട്രീയ ,സാമൂഹിക സാസ്കാരിക മേഘലയിലുള്ള പ്രമുഖരും പങ്കെടുക്കുന്നു.

സമാപന സമ്മേളനും ഉദ്ഘാടനം ബെഹു. കായിക വഖഫ് വകുപ്പ് മന്ത്രി അബ്ദുറഹ്മാന്‍ നിര്‍വഹിക്കും തിരൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ കീഴേടത്തില്‍ ഇബ്രാഹിം ഹാജി അധ്യക്ഷത വഹിക്കും. സമ്മാനദാനം തിരൂര്‍ നഗരസഭ ഡെപ്പൂട്ടി ചെയര്‍പേഴ്സണ്‍ സിന്ധു മംഗലശ്ശേരി നിര്‍വഹിക്കും. വാര്‍ത്ത സമ്മേളനത്തില്‍ പി.ഹാരിസ് ,നൂര്‍ദ്ദീന്‍,യൂനസ്, ദിലീപ് അമ്പായത്തില്‍, അമീര്‍ സബക, നാസര്‍ കുറ്റൂര്‍, എം കെ. പ്രദീപ് ,സുക്കൂര്‍ പാഷ, ഹസ്സന്‍ ചോലക്കല്‍ എന്നിവര്‍ പങ്കെടുത്തു.

Recent News

Advertisement
WhiteswanTV Footer