Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

എക്സലെൻസി ടെസ്റ്റ് ഇന്ന്; ജില്ലയിൽ 20,000 വിദ്യാർഥികൾ പരീക്ഷയെഴുതും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: വിസ്ഡം എജുക്കേഷൻ ഫൗണ്ടഷൽ ഓഫ് ഇന്ത്യ (വെഫി)ക്ക് കീഴിൽ എസ് എസ് എൽ സി, ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് വേണ്ടി ഒരുക്കുന്ന മാതൃകാ പരീക്ഷയായ എക്സലൻസി ടെസ്റ്റ് ഇന്ന് നടക്കും. മലപ്പുറം ഈസ്റ്റ്-വെസ്റ്റ് ജില്ലകളിലെ 230 കേന്ദ്രങ്ങളിലായാണ് നടക്കുന്നത്.

സ്കൂ‌ളുകൾ, ട്യൂഷൻ സെൻ്ററുകൾ, സ്വകാര്യ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന എക്‌സ ലൻസി ടെസ്റ്റിൽ നേരത്തെ അപേക്ഷിച്ച 20,000 ത്തോളം വിദ്യാർഥികൾ പങ്കാളികളാകും.രാവിലെ ഒമ്പതിന് ആരംഭി ച്ച് ഉച്ചക്ക് രണ്ടിന് സമാപിക്കും. എക്‌സലൻസി ടെസ്റ്റിനോടനു ബന്ധിച്ച് എക്‌സാം ടാക്ലിംഗ് ക്ലാസ്സ്, എസ്എസ്എൽസി- ഹയർസെക്കൻഡറി സബ്‌ജക്ട് എക്സ്പോ, ഒബ്‌ജക്ടീവ് ടെസ്റ്റ് എന്നിവ നടക്കും.

മലപ്പുറം വെസ്റ്റ് ജില്ലാതല ഉദ്ഘാടനം ചേറൂർ ചാക്കീരി അഹമ്മദ്‌കുട്ടി മെമ്മോറിയൽ ഗവ. യു പി സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ പി കെ അസ്ലു നിർവഹിക്കും.വെസ്റ്റ് ജില്ലാ പ്രസിഡന്റ് കെ ജഅഫർ ശാമിൽ ഇർഫാനി അധ്യക്ഷത വഹിക്കും. ജില്ലാ ജനറൽ സെക്രട്ടറി പി ടി മുഹമ്മ ദ് അഫ്ളൽ, ജില്ലാ സെക്രട്ടറി യു ശുഐബ് സംസാരിക്കും.

സെക്രട്ടറിമാരായ കെ സൈനുൽ ആബിദീൻ, കെ മുഹമ്മദ് ജാസിർ, കെ എം അനസ് നുസ്രി, കെ പി ആതിഫ് റഹ്മാൻ സംബന്ധിക്കും. വാർത്താ സമ്മേളനത്തിൽ പി ടി മുഹമ്മദ് അഫ്ളൽ, യുശു ഐബ്, അഡ്വ കെ അബ്ദുൽ മജീദ്, എ പി സൽമാനുൽ ഫാരിസ്, ഷെഫീക്ക് റഹ്മാൻ പങ്കെടുത്തു.

ഈസ്റ്റ് ജില്ലാതല ഉദ്ഘാടനം കക്കോവ് പി എം എസ് എ പി ടി എച് എച്ച് എസിൽ രാവിലെ 8.30ന് മുൻ ഹയർസെക്കൻഡ റി വിഭാഗം റീജണൽ ഡെപ്യൂട്ടി ഡയറക്ടർ ഡോ. പി എം അനിൽ ഉദ്ഘാടനം ചെയ്യും. പ്രസിഡൻ്റ് കെ മുശ്‌താഖ് സഖാഫി അധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി ടി എം ശുഐബ്, പി പി ആസിഫ് മേൽമുറി, സി കെ നിസാമുദ്ദീൻ പങ്കെടുക്കും. വിദ്യാഭ്യാസ രംഗത്തെ പ്രമുഖർ പങ്കെടുക്കും.

Advertisement
WhiteswanTV Footer