Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

23 വര്‍ഷത്തെ കാത്തിരിപ്പിനിപ്പുറം പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കി അച്ഛനും മകനും; ആശകള്‍ ആയിരത്തിന് മികച്ച പ്രതികരണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട അച്ഛനും മകനും ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും വെള്ളിത്തിരയില്‍ എത്തിയപ്പോള്‍ ആദ്യ ദിനം തന്നെ കേരളത്തിലെ തിയറ്ററുകളില്‍ ഹൗസ് ഫുള്‍, ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി വന്‍ വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്. ചിത്രത്തിലെ ജയറാമിന്റെ ഗംഭീര പ്രകടനതിനു മുക്തകണ്ഠമായ പ്രശംസയാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നത്. നൊസ്റ്റാള്‍ജിക്ക് മൊമന്റ്‌സ് സമ്മാനിച്ച ചില രംഗങ്ങള്‍ വീണ്ടും സ്‌ക്രീനില്‍ വന്നപ്പോള്‍ പ്രേക്ഷകര്‍ക്ക് അത് ഇരട്ടി സന്തോഷം സമ്മാനിച്ചു. അച്ചന്‍ മകന്‍ കോമ്പോയില്‍ വന്ന ആശകള്‍ ആയിരത്തില്‍ ഉണ്ടായിരുന്ന ഓരോ ചെറിയ സര്‍പ്രൈസുകള്‍ക്കും പ്രേക്ഷകരുടെ ഹൃദയം കീഴടക്കാന്‍ സാധിച്ചു. ജയറാം, കാളിദാസ് ജയറാം കോമ്പോ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയപ്പോള്‍ സിനിമയുടെ ആദ്യാവസാനം ഷറഫുദ്ദീനും ആശാ ശരത്തും അഭിനയിച്ച കഥാപാത്രങ്ങളും പ്രേക്ഷകരുടെ ഗംഭീര അഭിപ്രായങ്ങള്‍ കരസ്ഥമാക്കി. രണ്ടാം ദിനവും ബുക്ക് മൈ ഷോയില്‍ ടിക്കറ്റ് സെയിലില്‍ ട്രെന്‍ഡിംഗ് ആയിരുന്നു ആശകള്‍ ആയിരം. കുടുംബത്തോടൊപ്പം തിയേറ്ററില്‍ ആസ്വദിക്കാന്‍ സാധിക്കുന്ന, കംപ്ലീറ്റ് ഫാമിലി എന്റര്‍ടെയ്‌നര്‍ ആണ് ആശകള്‍ ആയിരം.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍, കൃഷ്ണമൂര്‍ത്തി എന്നിവര്‍ ചേര്‍ന്നാണ് ആശകള്‍ ആയിരത്തിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. ജയറാം, കാളിദാസ് ജയറാം എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ആശകള്‍ ആയിരം ഒരു വടക്കന്‍ സെല്‍ഫിയിലൂടെ മലയാള സിനിമാ പ്രേക്ഷകര്‍ക്കു സുപരിചിതനായ ജി. പ്രജിത് ആണ് ആശകള്‍ ആയിരം സംവിധാനം ചെയ്യുന്നത്. ജൂഡ് ആന്റണി ജോസഫ് ആണ് ആശകള്‍ ആയിരത്തിന്റെ ക്രിയേറ്റിവ് ഡയറക്ടര്‍.അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്റണി ജോസഫും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.

ആശകള്‍ ആയിരത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ ആശാ ശരത്,ഷറഫുദ്ധീന്‍, ഇഷാനി കൃഷ്ണ, ആനന്ദ് മന്മഥന്‍, അഖില്‍ എന്‍ ആര്‍ ഡി, രമേശ് പിഷാരടി, ദിലീപ് മേനോന്‍, സിന്‍സ് ഷാന്‍, രാജേഷ് അഴിക്കോട്, വൈശാഖ് വിജയന്‍, അഭിനന്ദ് അക്കോട്, മുകുന്ദന്‍, ആനന്ദ് പദ്മനാഭന്‍, രഞ്ജിത് ബാലചന്ദ്രന്‍, സുധീര്‍ പരവൂര്‍, നിഹാരിക, ഭാഗ്യ, കുഞ്ചന്‍, ഷാജു ശ്രീധര്‍, റാഫി, സുരേഷ് കുമാര്‍ മറ്റു യുവപ്രതിഭകളും ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആശകള്‍ ആയിരത്തിന്റെ കോ- പ്രൊഡ്യൂസേഴ്സ്: ബൈജു ഗോപാലന്‍, വി സി പ്രവീണ്‍ എന്നിവരാണ്. ആശകള്‍ ആയിരം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ഡിസ്ട്രിബൂഷന്‍ പാര്‍ട്ട്‌നറായ ഡ്രീം ബിഗ് ഫിലിംസും ഓവര്‍സീസ് വിതരണം ഫാര്‍സ് ഫിലിംസുമാണ് നിര്‍വഹിക്കുന്നത്.

ഡി ഓ പി : സ്വരൂപ് ഫിലിപ്പ്, പ്രോജക്റ്റ്ഡിസൈനര്‍ :ബാദുഷാ.എന്‍.എം, മ്യൂസിക് ആന്‍ഡ് ഒറിജിനല്‍ സ്‌കോര്‍ : സനല്‍ ദേവ്, എഡിറ്റര്‍ : ഷഫീഖ് പി വി, പ്രൊഡക്ഷന്‍ ഡിസൈനര്‍ : നിമേഷ് താനൂര്‍, കോസ്റ്റ്യൂം ഡിസൈനര്‍ : അരുണ്‍ മനോഹര്‍, കൊറിയോഗ്രാഫി : സ്പ്രിംഗ്, സൗണ്ട് ഡിസൈന്‍ : സിങ്ക് സിനിമ, സൗണ്ട് മിക്‌സിങ് : ഫസല്‍ എ ബക്കര്‍, ട്രയ്‌ലര്‍ കട്ട്‌സ് : ലിന്റോ കുര്യന്‍, ഗാനരചന : മനു മഞ്ജിത്, ഹരിനാരായണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : സക്കീര്‍ ഹുസൈന്‍, മേക്കപ്പ് : ഹസ്സന്‍ വണ്ടൂര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ : ബേബി പണിക്കര്‍,വി എഫ് എക്‌സ് : കോക്കനട്ട് ബഞ്ച്, ഡി ഐ : കളര്‍ പ്ലാനറ്റ് സ്റ്റുഡിയോസ്, കളറിസ്റ്റ് : ശ്രീക് വാര്യര്‍, ,സ്റ്റില്‍സ് : ലെബിസണ്‍ ഗോപി,പബ്ലിസിറ്റി ഡിസൈന്‍: യെല്ലോ ടൂത്ത്, പി ആര്‍ ഓ : പ്രതീഷ് ശേഖര്‍.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer