Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കാറിടിച്ച് ചികിത്സയിലായിരുന്ന നഗരസഭ മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.എം. സെബാസ്റ്റ്യൻ അന്തരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പാലാ നഗരസഭ മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.എം. സെബാസ്റ്റ്യൻ (77) അന്തരിച്ചു. വെള്ളാപ്പാട് തയ്യിൽ കുടുംബാംഗമായ അദ്ദേഹം ദീർഘകാലം പാലാ സെന്റ് വിൻസന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കഴിഞ്ഞ ഫെബ്രുവരി 6-ന് വൈകിട്ട് ഏഴു മണിയോടെ പാലാ – കോഴാ റോഡിൽ നെല്ലിയാനിക്ക് സമീപമായിരുന്നു അപകടം നടന്നത്. പരിക്കേറ്റതിനെത്തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. മണ്ണയ്ക്കനാട് പൂവത്തേട്ട് കുടുംബാംഗമായ വിൻസിയാണ് ഭാര്യ. മക്കൾ: മാത്യൂസ്, മാനുവൽ, അനു. മരുമക്കൾ: ജീൻ സൂസൻ എഴുതൈക്കൽ, നസ്രത്ത് കൊച്ചി, ജോമോൾ വെള്ളാപ്പള്ളിയിൽ (പുൽപ്പള്ളി). സംസ്കാര ചടങ്ങുകൾ വരുംദിവസം ചൊവ്വാഴ്ച പാലാ കത്തീഡ്രലിൽ നടക്കും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix