മലപ്പുറം: സുദീർഘമായ രാഷ്ട്ര സേവനം ചെയ്ത് വിരമിച്ച അധ്യാപകരുൾപ്പെടെ കേരളത്തിലെ സമസ്ത ജനവിഭാഗങ്ങളേയും നിരാശരാക്കിയ പിണറായി സർക്കാർ, കേരളത്തിലെ അവസാനത്തെ മാർക്സിസ്റ്റ് ഗവൺമെൻ്റായിരിക്കുമെന്ന് കെ.പി.സി.സി. വൈസ് പ്രസിഡണ്ട് ടി. ശരത് ചന്ദ്രപ്രസാദ് എക്സ്.എം.എൽ.എ.
മതേതര ജനാധിപത്യ വിശ്വസികളായ അധ്യാപകരുടെ കൂട്ടായ്മകൾ സാമൂഹ്യതിൻമകൾക്കെതിരെ ശക്തമായ പ്രവർത്തനം നടത്തണമെന്നും കേരള റിട്ടയേർഡ് ടീച്ചേഴ്സ് കോൺഗ്രസ് സംസ്ഥാനസമ്മേളനം തിരൂർ തുഞ്ചൻ പറമ്പിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനപ്രസിഡണ്ട് എം. സലാഹുദ്ദീൻ അധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി അടാട്ട് വാസുദേവൻ, കെ.പി.എസ്.ടി.എ സംസ്ഥാന പ്രസിഡണ്ട് കെ. അബ്ദുൾ മജീദ്, ഡി.സി.സി.ജനറൽ സെക്രട്ടറി അഡ്വ: കെ.എ പത്മകുമാർ, ആർ. അരുൺകുമാർ, കെ.സുധാകരൻ,ജി. രവീന്ദ്രൻ നായർ, സി.വിനോദ് കുമാർ എന്നിവർ പ്രസംഗിച്ചു.പ്രതിനിധിസമ്മേളനം കുറുക്കോളി മൊയ്തീൻ ഉദ്ഘാടനം ചെയ്തു.
കേരളത്തിൻ്റെ അഭിമാനമായിരുന്ന വിദ്യാഭ്യാസ മേഖലയെ പാടെ തകർത്ത കേരള സർക്കാരിനെ അധ്യാപകരും രക്ഷിതാക്കളുമുൾപ്പെടെയുള്ളവർ ചേർന്ന് താഴെയിറക്കുമെന്ന് അദ്ദേഹം പ്രസ്താവിച്ചു.സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.എം.എ. റഹ്മാൻ അധ്യക്ഷത വഹിച്ചു.കെ. ആർ.ടി.സി. മുഖപത്രമായ ഗുരുശബ്ദം വാർഷികപ്പതിപ്പ് കെ.പി.സി.സി ജനറൽ സെക്രട്ടറി പി.ടി. അജയ് മോഹൻ പ്രകാശനം ചെയ്തു.കെ.പി.സി.സി. അംഗം ഡോ.യു.കെ. അഭിലാഷ്, ജംഷീർ പാറയിൽ, നൗഷാദ് പരന്നേക്കാട്, ആർ. പ്രസന്നകുമാരി,ലളിത സോളമൻ,ലീലാമ്മ ഐസക്ക്, പി.കോയക്കുട്ടി, സുനിൽ കാരക്കോട് തുടങ്ങിയവർ പ്രസംഗിച്ചു.
സാംസ്കാരിക സമ്മേളനം പി.മൊയ്തീൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡണ്ട് സജി ജോൺ അധ്യക്ഷതവഹിച്ചു. ഇ.ഹൈദറാലി, കെ.സുരേഷ്, കെ.എം. ഗോവിന്ദൻ നമ്പൂതിരി, യാസർ പയ്യോളി തുടങ്ങിയവർ സംസാരിച്ചു.സമാപന സമ്മേളനം സംസ്കാര സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി പ്രണവം പ്രസാദ് ഉദ്ഘാടനം ചെയ്തു.സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.വി. വിജയാനന്ദൻ അധ്യക്ഷത വഹിച്ചു. പി.ശശിധരൻ, ആർ മുരളീധരൻ പിള്ള, എം.സലാഹുദ്ദീൻ,അടാട്ട് വാസുദേവൻ,കെ.സുധാകരൻ തുടങ്ങിയവർ പ്രസംഗിച്ചു.






