Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വേലൂരിൽ സ്റ്റേഷനറി കടയിൽ മോഷണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: വേലൂരിൽ പഴയ പോസ്റ്റോഫീസിന് സമീപമുള്ള കെ. സി. തൊമ്മുണ്ണി സ്റ്റോഴ്‌സിൽ മോഷണം നടന്നു. കടയുടെ പിന്നിലെ വാതിൽ കുത്തിപ്പൊളിച്ചാണ് മോഷണം നടത്തിയതെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായി. വെൽഡിങ് മെഷീൻ, സ്റ്റേഷനറി സാധനങ്ങൾ, പണം എന്നിവ ഉൾപ്പെടെ പതിനായിരം രൂപയോളം നഷ്ടപ്പെട്ടതായി കടയുടമ അറിയിച്ചു.

രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മോഷണത്തിൽ ഉപയോഗിച്ച ഉപകരണങ്ങൾ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുകയും സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തുവരികയാണ്. പ്രതികളെ കണ്ടെത്തുന്നതിനായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Advertisement
WhiteswanTV Footer