Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കലൂർ സ്റ്റേഡിയം വാടകയിൽ വമ്പന്‍ ഇളവ് പ്രഖ്യാപിച്ച് ജിസിഡിഎ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: കലൂര്‍ രാജ്യാന്തര സ്റ്റേഡിയം ഈ സീസണിലെ ഐഎസ്എല്‍ മത്സരങ്ങള്‍ക്കായി ആറു ലക്ഷത്തിലേറെ രൂപയുടെ വാടക ഇളവോടെയാണ് അനുവദിച്ചതെന്ന് ജിസിഡിഎ ചെയര്‍മാന്‍ കെ. ചന്ദ്രന്‍പിള്ള അറിയിച്ചു. ബ്ലാസ്റ്റേഴ്സ് അധികൃതരോടൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സ്റ്റേഡിയം നവീകരണത്തിന് ചെലവായ തുക എത്രയെന്നത് അദ്ദേഹം വ്യക്തമാക്കിയില്ല.

കഴിഞ്ഞ സീസണില്‍ ഓരോ മത്സരത്തിനും 8.40 ലക്ഷം രൂപ വാടക ഈടാക്കിയിരുന്നുവെങ്കിലും, ഈ വര്‍ഷം അത് രണ്ട് ലക്ഷം രൂപയായി കുറച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്സിന്റെ സാമ്പത്തിക ബുദ്ധിമുട്ട് പരിഗണിച്ചാണ് ഈ സീസണിലേക്ക് മാത്രം ഇളവ് നല്‍കിയതെന്ന് ചെയര്‍മാന്‍ പറഞ്ഞു.

ഫ്ലഡ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതും റോഡ് ടാര്‍ ചെയ്യുന്നതും ഒഴികെ സ്റ്റേഡിയത്തിലെ മറ്റ് നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഫെബ്രുവരി 22ന് നടക്കുന്ന ഐഎസ്എലിന്റെ ആദ്യ മത്സരത്തിന് മുമ്പ് ഫ്ലഡ് ലൈറ്റുകള്‍ സ്ഥാപിക്കുമെന്ന് ചന്ദ്രന്‍പിള്ള അവകാശപ്പെട്ടു.

നവീകരണത്തിനായി ചെലവഴിച്ച തുകയുടെ കൃത്യമായ വിവരങ്ങള്‍ സാങ്കേതിക സമിതിയുടെ പരിശോധനയ്ക്ക് ശേഷമേ പുറത്തുവിടാനാകൂ എന്ന നിലപാടിലാണ് ജിസിഡിഎ ചെയര്‍മാന്‍.

Recent News

Advertisement
WhiteswanTV Footer