Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മീനടത്തൂർ സി എച്ച് ഫൗണ്ടേഷൻ ഡയാലിസിസ് സെന്റർ നാളെ നാടിന് സമർപ്പിക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: ജീവകാരുണ്യ പ്രവർത്തന രംഗത്ത് ഒരു ദശാബ്ദക്കാലമായി മീനടത്തൂരിൽ പ്രവർത്തിച്ച് വരുന്ന സി.എച്ച് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നിർമിച്ച ഡയാലിസിസ് സെന്റർ ഫിബ്രുവരി 16 ന് തിങ്കൾ വൈകീട്ട് 4 മണിക്ക് പാണക്കാട് സയ്യിദ് സാദിഖലി തങ്ങൾ നാടിന് സമർപ്പിക്കും. 14 രോഗികൾക്ക് ഒരേസമയം ഡയാലിസിസ് നടത്താനുള്ള സൗകര്യത്തോട് കൂടിയ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തങ്ങൾ പൂർത്തിയായി. രണ്ട് വ്യക്തികൾ സൗജന്യമായി നൽകിയ ഭൂമിയിലാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്.

സ്വദേശത്ത് നിന്നും വിദേശത്ത് നിന്നും സുമനസ്സുകൾ നൽകിയ വലുതും ചെറുതുമായ സംഭാവനകളാണ് ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾക്ക് മൂലധനം . തുടക്കത്തിൽ 4 ഡയാലിസിസ് മെഷീനുകൾ സ്ഥാപിച്ച് 12 രോഗികൾക്ക് ഡയാലിസിസിന് സൗകര്യമൊരുക്കും. അനിയന്ത്രിതമായി കിഡ്‌നി രോഗം വ്യാപിച്ച് വരുന്ന പശ്ചാത്തലത്തിൽ ജീവിത ശൈലി രോഗങ്ങളെ കുറിച്ച് സമൂഹത്തെ നിരന്തരം ബോധവത്‌കരിക്കാനും ഡയാലിസിസ് സെന്ററിനോടനുബന്ധിച്ച് പദ്ധതികളൊരുക്കും.

ഉദ്ഘാടന സമ്മേളനത്തിൽ ഇ ടി മുഹമ്മദ് ബഷീർ എം പി , എം പി അബ്ദു സമദ് സമദാനി എം പി , പി വി അബ്ദുൽ വഹാബ് എം പി , പി അബ്ദുൽ ഹമീദ് മാസ്റ്റർ എം എൽ എ , കുറുക്കോളി മൊയ്തീൻ എം എൽ എ ,അബ്ദു റഹിമാൻ രണ്ടത്താണി, മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി എ ജബ്ബാർ ഹാജി , തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളിലെ അദ്ധ്യക്ഷന്മാർ , ജന പ്രതിനിധികൾ , രാഷ്ട്രീയ സാമൂഹ്യ സാംസകാരിക മത സംഘടനാ നേതാക്കന്മാർ തുടങ്ങിയവർ പങ്കെടുക്കും . അബ്ദു സമദ് പൂക്കോട്ടൂർ മുഖ്യ പ്രഭാഷണം നിർവ്വഹിക്കും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix