ന്യൂഡൽഹി: കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ ഓഫീസിൽ നടന്ന കൂടിക്കാഴ്ചയിൽ കേരളത്തിലെ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ചയായി.
കേരള സന്ദർശനത്തിനിടെ വിവിധ മേഖലകളിലെ ജനങ്ങളുമായി നടത്തിയ ആശയവിനിമയത്തിൽ നിന്ന് ശേഖരിച്ച പ്രശ്നങ്ങളും നിർദേശങ്ങളും ക്രോഡീകരിച്ച് പ്രധാനമന്ത്രിക്ക് കൈമാറിയതായി കാന്തപുരം അറിയിച്ചു. ഈ വിവരങ്ങൾ സംസ്ഥാന സർക്കാരിനും കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.






