Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

എൽഡിഎഫ് ഭരിക്കുന്ന കോഴിക്കോട് കോർപ്പറേഷൻ പൊതുമരാമത്ത് വകുപ്പിനെതിരെ പ്രമേയം പാസ്സാക്കി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: മാനാഞ്ചിറ -വെള്ളിമാടുകുന്ന് റോഡ് വികസനം പൂർത്തീകരിക്കാത്തത് സംബന്ധിച്ചാണ് പൊതുമരാമത്ത് വകുപ്പിനെതിരെ എൽഡിഎഫ് ഭരിക്കുന്ന കോഴിക്കോട് കോർപ്പറേഷൻ പ്രമേയം പാസ്സാക്കിയത് . വിഷയത്തിൽ പൊതുമരാമത്ത് വകുപ്പും സർക്കാരും ഇടപെടണമെന്നവശ്യപ്പെട്ടു കോൺഗ്രസ് അംഗം കെ സി ശോഭിതയാണ് പ്രമേയം അവതരിപ്പിച്ചത്.

പുതുവത്സര സമ്മാനമായി റോഡ് ജനങ്ങൾക്ക് സമർപ്പിക്കുമെന്ന വാഗ്ദാനം നടപ്പായില്ലെന്ന് പ്രമേയത്തിൽ പറയുന്നു. രണ്ടാംഘട്ട നിർമാണത്തിന് ഒൿടോബർ 8ന് കേന്ദ്ര ഉപരിതല മന്ത്രാലയത്തിൻ്റെ എൻഒസി ലഭ്യമായിട്ടും ടെൻഡർ നടപടി വൈകുന്നുവെന്ന കാര്യവും പ്രമേയത്തിൽ ഉന്നയിച്ചു. സിപിഎം അംഗം സുജാത പ്രമേയത്തെ എതിർത്തെങ്കിലും വോട്ടെടുപ്പിന് വിടാതെ പാസ്സാക്കുകയായിരുന്നു.

Tags :

Recent News

Advertisement
WhiteswanTV Footer