Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ക്രൈം ആക്ഷൻ ത്രില്ലർ ‘പാതിരാത്രി’ ഫെബ്രുവരി 20 മുതൽ ZEE5 -ൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പുഴു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ റത്തീന പി.ടി. സംവിധാനം ചെയ്ത ക്രൈം-ആക്ഷൻ ത്രില്ലര്‍ ചിത്രം ‘പാതിരാത്രി’ ഫെബ്രുവരി 20-ന് ZEE5 ഇൽ പ്രീമിയർ ചെയ്യുന്നു.ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി. അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സൗബിൻ ഷാഹിറും നവ്യ നായരും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം തിയറ്ററിൽ വൻ കയ്യടിയോട് കൂടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്.

ഇലവീഴാപൂഞ്ചിറ എന്ന ചിത്രത്തിന് ശേഷം ഷാജി മാറാട് രചിച്ച ചിത്രമാണ് പാതിരാത്രി.ഒരു അർദ്ധരാത്രി പട്രോളിംഗിനിടെ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവവികാസങ്ങളാണ് ‘പാതിരാത്രി’യുടെ പ്രമേയം. സി.പി.ഒ ഹരീഷും എസ്.ഐ ജാൻസി കുര്യനും ഒരു രാത്രിയിൽ ഒരാളെ പിന്തുടർന്ന് കാട്ടിലേക്ക് കയറുന്നതോടെ അവരുടെ ജീവിതം മാറിമറിയുന്നു. ഒരു പ്രമുഖ മാധ്യമപ്രവർത്തകന്റെ ദുരൂഹമരണം കൂടി ഇതിലേക്ക് ഇഴചേരുന്നതോടെ, തങ്ങൾ ഈ കുറ്റകൃത്യത്തിന്റെ അന്വേഷകരാണോ അതോ അറിയാതെ ഇതിൽ പങ്കാളികളായവരാണോ എന്ന് ഇരുവരും ഭയപ്പെടുന്നു.നവ്യാ നായരുടെ സിനിമാ കരിയറിലെ ആദ്യ പോലീസ് വേഷമാണ് പാതിരാത്രിയിലേത്.

നവ്യ നായർ, സൗബിൻ ഇവരെ കൂടാതെ സണ്ണി വെയ്ന്‍, ആന്‍ അഗസ്റ്റിന്‍, ആത്മീയാ രാജന്‍, ശബരീഷ് വര്‍മ, ഹരിശ്രീ അശോകൻ, സോഹന്‍ സീനുലാല്‍,അച്യുത് കുമാർ, ഇന്ദ്രൻസ് എന്നിവരും പ്രധാനവേഷത്തിലെത്തുന്നു.
പാതിരാത്രി വളരെ ആഴമുള്ള ഒരു പോലീസ് ഡ്രാമയാണിത്, ലോകമെമ്പാടുമുള്ള പ്രേക്ഷകർ ഈ ചിത്രം ZEE5 ഓ ടി ടി യിൽ ഏറ്റെടുക്കുമെന്ന് ഉറപ്പുണ്ടെന്നു സൗബിൻ പറഞ്ഞു.

സംരക്ഷകരാകാൻ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർക്ക് സ്വന്തം പ്രവർത്തികളെ തന്നെ ചോദ്യം ചെയ്യേണ്ടി വരുമ്പോൾ എന്ത് സംഭവിക്കുന്നു എന്നതാണ് ഈ ചിത്രം പരിശോധിക്കുന്നത്. ഓ ടി ടി യിൽ റിലീസ് ചെയ്യുമ്പോൾ ഈ ചിത്രം പ്രേക്ഷകർക്കിടയിൽ തീർച്ചയായും വലിയ ചർച്ചയാകും എന്ന് നവ്യ നായർ കൂട്ടിചേർത്തു.

ആക്ഷൻ ത്രില്ലർ എലമെന്റുകളും ഇഴചേർന്ന് നിൽക്കുന്ന ‘പാതിരാത്രി’, മികച്ച ദൃശ്യാനുഭവവും അഭിനയമുഹൂർത്തങ്ങളും പ്രേക്ഷകർക്ക് സമ്മാനിക്കും എന്ന് തീർച്ചയാണ്. ​‘പാതിരാത്രി’ ഫെബ്രുവരി 20 മുതൽ മലയാളം സീ5-ൽ സ്ട്രീമിങ് ആരംഭിക്കും.

Tags :

Recent News

Advertisement
WhiteswanTV Footer