Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ബരാമതി വിമാനാപകടം; പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഫെബ്രുവരി 28 ന്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായിരുന്ന അജിത് പവാർ അജിത് പവാറിന്റെ മരണത്തിനിടയായ ബറാമതി വിമാനാപകടത്തെ കുറിച്ചുള്ള പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഫെബ്രുവരി 28ന് പുറത്തുവിടുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. സാങ്കേതിക തെളിവുകൾ അടിസ്ഥാനപ്പെടുത്തി സമഗ്ര പരിശോധനയിലൂടെയാണ് അന്വേഷണം മുന്നോട്ടുപോകുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.

അപകടത്തിൽ അജിത് പവാർ ഉൾപ്പെടെ അഞ്ചുപേർ മരിച്ചിരുന്നു. വ്യക്തിഗത സുരക്ഷാ ഉദ്യോഗസ്ഥൻ വിധിത് ജാധവ്, വിമാനം നിയന്ത്രിച്ച മുഖ്യ പൈലറ്റ് സുമിത് കപൂർ, സഹ പൈലറ്റ് സാംബവി പഥക്, കാബിൻ ജീവനക്കാരി പിങ്കി മാലി എന്നിവരാണ് മരണപ്പെട്ട മറ്റ് ആളുകൾ.

ഇതിനിടെ അപകടത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി അജിത് പവാറിന്റെ അനന്തരവനായ രോഹിത് പവാർ രോഹിത് പവാർ രംഗത്തെത്തി. ഒരു മുതിർന്ന നേതാവ് യാത്ര മനഃപൂർവം വൈകിപ്പിച്ചതിനാലാണ് ട്രെയിൻ യാത്ര മാറ്റി വിമാന മാർഗം സ്വീകരിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.

അപകടത്തിന് തൊട്ടുമുമ്പുള്ള വയർലെസ് സന്ദേശങ്ങൾ ലഭിക്കാത്തതും, വിമാനം നിയന്ത്രിച്ച പൈലറ്റിന്റെ ശബ്ദരേഖ ലഭ്യമല്ലാത്തതും സംശയം ഉയർത്തുന്നതായും രോഹിത് പവാർ പറഞ്ഞു. 27-ാം തീയതി ഒരു മുതിർന്ന നേതാവ് അജിത് പവാറിനെ സന്ദർശിച്ച് യാത്ര വൈകിപ്പിച്ചതിനാലാണ് ആദ്യം തീരുമാനിച്ചിരുന്ന ട്രെയിൻ യാത്ര ഒഴിവാക്കി വിമാന മാർഗം തെരഞ്ഞെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഫെബ്രുവരി 28ന് പുറത്തുവരുന്ന പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാകുമെന്നാണ് പ്രതീക്ഷ.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer