സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

‘ചൂരല്‍മലയിലെ ആ വീട്ടമ്മയുടെ ആനന്ദക്കണ്ണീരിനാണ് തെരഞ്ഞെടുപ്പ് വിജയത്തേക്കാള്‍ പ്രാധാന്യം’; കെ ആർ മീര പങ്കുവെക്കുന്നു

തിരുവനന്തപുരം: ചൂരല്‍മലയിലെ വീട്ടമ്മയുടെ ആനന്ദക്കണ്ണീരിനാണ്, തെരഞ്ഞെടുപ്പ് വിജയത്തേക്കാള്‍ താൻ പ്രാധാന്യം കൊടുക്കുന്നതെന്ന് എഴുത്തുകാരി കെ ആർ മീര. ആ കണ്ണീരിനൊപ്പം നില്‍ക്കുക എന്നതാണ് ഇടതുപക്ഷത്തിന് ഇന്ന് ചെയ്യാന്‍ കഴിയുന്നത്. കേരളത്തിൽ ജീവിച്ചിരിക്കുന്ന വ്യക്തി എന്ന നിലയിൽ സന്തോഷം ഇവിടെ പങ്കുവയ്ക്കുന്നുവെന്നും കെ ആർ മീര പറഞ്ഞു.

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കായി സർക്കാർ നിർമിച്ച ടൗണ്‍ഷിപ്പിലെ വീട്ടുനമ്പർ നറുക്കെടുപ്പായിരുന്നു ഇന്നലെ. ലഭിച്ച വീട്ടുനമ്പർ ഉയർത്തിക്കാട്ടി സന്തോഷ കണ്ണീരോടെ വിതുമ്പുന്ന മുണ്ടക്കൈ ചൂരൽമലയിലെ വീട്ടമ്മയുടെ ദൃശ്യം ഇന്നലെ സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. പ്രിയപ്പെട്ടവരെ നഷ്ടമായതിന്‍റെ വേദനയും എല്ലാം നഷ്ടപ്പെട്ടയിടത്തു നിന്ന് പുതിയൊരു വീട്ടിലേക്ക് എത്തുന്നതിന്‍റെ സന്തോഷവും എല്ലാം ആ വീട്ടമ്മയുടെ മുഖത്ത് മിന്നിമറഞ്ഞു. ഇക്കാര്യമാണ് കെ ആർ മീര പ്രസംഗത്തിൽ സൂചിപ്പിച്ചത്.

എഴുത്തുകാരി എന്ന നിലയിലും പൗരനെന്ന നിലയിലും ആരുടെ പക്ഷത്തു നിൽക്കണമെന്നത് തന്നെ സംബന്ധിച്ച് ഒരു പ്രശ്നമേ ആകുന്നില്ലെന്നും കെ ആർ മീര പറഞ്ഞു. ഏറ്റവും പിന്തുണ ആവശ്യമുള്ള, ഏറ്റവും ദൈന്യത നിറഞ്ഞ മനുഷ്യർക്ക് നന്മ ചെയ്യുന്നത് ആരാണോ, അവരുടെ പക്ഷത്തു നിൽക്കുന്നത് ആരാണോ, അവരുടെ ജീവിതത്തിന് കൂടുതൽ ഭദ്രമായ അടിത്തറ നൽകുന്നത് ആരാണോ അവരോടൊപ്പമാണ് താനെന്ന് കെ ആർ മീര പറഞ്ഞു. ഈ തെരഞ്ഞെടുപ്പിലും ഈ രാഷ്ട്രീയ ദശാസന്ധിയിലും തനിക്ക് തെല്ലും സംശയമില്ലെന്നും കെ ആർ മീര വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയൻ കാലാവസ്ഥ വ്യതിയാനത്തെ കുറിച്ചുള്ള ആശങ്കകൾ പ്രസംഗത്തിൽ പങ്കുവച്ചു. കേരളത്തിലെ മുഖ്യമന്ത്രി അല്ലാതെ മറ്റൊരു സംസ്ഥാനത്തും ഇത്തരം ആകുലതകൾ ഏതെങ്കിലും മുഖ്യമന്ത്രി പ്രകടിപ്പിച്ചതായി അറിയില്ലെന്നും കെ ആർ മീര പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

വാഹനാപകടത്തിന് നഷ്ടപരിഹാരമില്ല; തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് കോടതി

കൊല്ലം: പുനലൂരിൽ വാഹനാപകടത്തിൽ മരിച്ച യുവാവിന്റെ കുടുംബത്തിന് കോടതി വിധിച്ച നഷ്ടപരിഹാരത്തുക നൽകാതിരുന്ന തമിഴ്‌നാട് സ്റ്റേറ്റ് എക്‌സ്പ്രസ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും നൽകാനുള്ള തുക മരവിപ്പിച്ച് പുനലൂർ മോട്ടോർ ആക്‌സിഡന്റ് ട്രിബ്യൂണലിന്റെ

Read More »

ഡിഎംകെ കോട്ടയിൽ മത്സരിക്കാൻ നടൻ വിജയ്; പ്രമേയം പാസാക്കി തമിഴക വെട്രി കഴകം

ചെന്നൈ: തമിഴ് സൂപ്പർതാരവും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ് നിയമസഭാ തിരഞ്ഞെടുപ്പിൽ വടക്കൻ ചെന്നൈയിലെ പേരമ്പൂരിൽ മത്സരിച്ചേക്കും. പേരമ്പൂരിൽ ടിവികെ യോഗത്തിലെ പ്രമേയത്തിലാണ് തീരുമാനം. ടിവികെ നേതാക്കളിൽ പ്രമുഖനായ ആദവ് അർജുനയാണ് പ്രമേയം

Read More »

ശരീരമാസകലം മർദിച്ചു പരിക്കേൽപ്പിച്ചു; ഒരു പ്രകോപനവുമില്ലാതെയാണ് ക്രൂരമര്‍ദനം

എറണാകുളം: ആലുവ ചുണങ്ങംവേലിയിൽ ബാറിനുള്ളിൽ വെച്ച് യാതൊരു പ്രകോപനവുമില്ലാതെയാണ് 13ഓളം പേര്‍ വളഞ്ഞിട്ട് തല്ലിയതെന്ന് മര്‍ദനമേറ്റ ജോജി പറയുന്നു. ജോലിക്ക് പോകാൻ പോലും കഴിയാത്ത വിധം ശരീരമാസകലം ജോജിക്ക് പരിക്കേറ്റു. അക്രമികള്‍ കൂട്ടത്തോടെ വളഞ്ഞിട്ട്

Read More »

അയിഷ പോറ്റിയോട് പിണങ്ങി രശ്മി ബിജെപി യിലേക്ക്?

മഹിള കോൺഗ്രസ് നേതാവും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊട്ടാരക്കര മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയുമായിരുന്ന ആർ. രശ്മിയെ ബിജെപിയിൽ എത്തിക്കാനുളള നീക്കം നടക്കുന്നതായുളള വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇതോടെ കേരള രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക്

Read More »

ഫാർമസികൾക്ക് പൂട്ടിട്ട് കുവൈറ്റ്; ലൈസൻസ് റദ്ദാക്കിയിട്ടും പ്രവർത്തനം തുടർന്നു

കുവൈറ്റ്: വിവിധ ഗവർണറേറ്റുകളിൽ ലൈസൻസ് റദ്ദാക്കിയിട്ടും നിയമവിരുദ്ധമായി പ്രവർത്തനം തുടർന്ന നിരവധി ഫാർമസികൾ വാണിജ്യ വ്യവസായ മന്ത്രാലയം അടപ്പിച്ചു. ആരോഗ്യ മന്ത്രാലയവുമായി ഏകോപിപ്പിച്ചു നടത്തിയ പ്രത്യേക പരിശോധന ക്യാമ്പയ്‌നൊടുവിലാണ് ഈ കർശന നടപടി. ഫാർമസികളുടെ

Read More »

പ്രശാന്ത് വർമ്മ- റിഷഭ് ഷെട്ടി ചിത്രം “ജയ് ഹനുമാൻ” പൂജ

പാൻ-ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ഹനുമാന് ശേഷം ദേശീയ പുരസ്കാര ജേതാവ് പ്രശാന്ത് വർമ്മ ഒരുക്കുന്ന ‘ജയ് ഹനുമാൻ’ പരമ്പരാഗതമായ പൂജ ചടങ്ങുകളോടെ ആരംഭിച്ചു. ദേശീയ അവാർഡ് ജേതാവായ കന്നഡ സൂപ്പർതാരം റിഷഭ് ഷെട്ടി നായകനായി

Read More »
Advertisement