മുംബൈ: സൂപ്പർ എട്ടിൽ ദക്ഷിണാഫ്രിക്കയോട് അപ്രതീക്ഷിതമായി തോറ്റതിന് പിന്നാലെ ടീം ഇന്ത്യയെ വീണ്ടും കോമയിലാക്കി കരീബിയൻ പട. ഇന്നലെ സിംബാബ്വേയെ 107 റൺസെന്ന കൂറ്റൻ മാർജിനിൽ തോൽപ്പിച്ചതോടെ നെറ്റ് റൺറേറ്റിലും കുതിപ്പ് നടത്തുകയായിരുന്നു. ഇതോടെ വിൻഡീസ് ഒന്നാമതും ദക്ഷിണാഫ്രിക്ക രണ്ടാമതുമായി. ഇനി ഇന്ത്യക്ക് സെമി കളിക്കണമെങ്കിൽ അടുത്ത രണ്ട് മത്സരങ്ങളിലും പടുകൂറ്റൻ ജയം നേടിയേ തീരു എന്ന അവസ്ഥയാണ്. വിന്‍ഡീസിന്റെ നെറ്റ് റണ്‍റേറ്റ് നിലവില്‍ +5.350. ദക്ഷിണാഫ്രിക്കയുടേത് +3.800. ഇന്ത്യക്കാവട്ടെ -3.800. അതായത്, ഇനി അത്ഭുതങ്ങളൊന്നും നടന്നില്ലെങ്കിൽ സ്വന്തം മണ്ണിൽ നടക്കുന്ന ലോകകപ്പിൽ കിരീട പ്രതീക്ഷയുമായി എത്തി സെമി പോലും കാണാതെ പുറത്താകുന്ന അവസ്ഥയിൽ ഇന്ത്യയെത്തും.




