സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

പത്തനാപുരത്ത് ടിപ്പർ ലോറിയിടിച്ച് സ്‌കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം

കൊല്ലം: ടിപ്പർ ലോറി ഇടിച്ച് സ്‌കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം. സിനിമാപറമ്പ് ഇടക്കാട് സ്വദേശി ജെസ്സി സണ്ണി (55) ആണ് മരിച്ചത്. പത്തനാപുരം-അടൂർ റൂട്ടിൽ ശാലേംപുരത്താണ് അപകടം നടന്നത്. പത്തനാപുരത്തുള്ള ബന്ധുവീട്ടിലേക്ക് സ്കൂട്ടറിൽ പോവുകയായിരുന്നു ജെസ്സി. ഇവർ ഓടിച്ചിരുന്ന ഇരുചക്ര വാഹനത്തിന് പിന്നിൽ ടിപ്പർ ലോറിയിടിച്ചാണ് അപകടമുണ്ടായത്.

ടിപ്പർ ലോറിയുടെ അമിതവേഗമാണ് അപകടത്തിന് കാരണമെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്. ടിപ്പറിടിച്ച് നിയന്ത്രണം വിട്ട സ്‌കൂട്ടറിൽ നിന്ന് ജെസ്സി റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. അപകടം നടന്ന ഉടൻ ഓടിക്കൂടിയ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി. പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ജെസ്സിയെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ പത്തനാപുരം പോലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. പോസ്റ്റ്മോർട്ടം അടക്കം നിയമപരമായ നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്. സംസ്കാരം പിന്നീട്.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

കെണിയിൽ വീഴരുത്, പ്രകോപനം വേണ്ട; അണികളോട് മുഖ്യമന്ത്രി

ആരോ​ഗ്യമന്ത്രി വീണാ ജോർജിന് KSU ആക്രമണത്തിൽ പരിക്കേറ്റ സംഭവത്തിൽ നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ രൂക്ഷ പ്രതികരണം നടത്തിയിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ ജനാധിപത്യ രീതിയിലുള്ള പ്രതിഷേധങ്ങളാണ് ഉയരേണ്ടതെന്നും മുഖ്യമന്ത്രി പറയുന്നു. ഈ നാട് സംഘർഷത്തിന്റെ

Read More »

ഷാൾ അണിയിച്ചെങ്കിൽ തെളിയിക്കട്ടെ: ബിജെപിയെ വെല്ലുവിളിച്ച് അയിഷാ പോറ്റി

കൊല്ലം: സിപിഎം വിട്ട് കോൺഗ്രസിൽ ചേർന്നതിന് പിന്നാലെ അയിഷാ പോറ്റിക്കെതിരെ ബിജെപി രംഗത്തെത്തിയതോടെ വിവാദമാകുകയാണ്. അയിഷാ പോറ്റി ബിജെപി നേതാക്കളുമായി ചർച്ച നടത്തിയെന്നും ഇതിന്റെ ചിത്രങ്ങൾ തന്റെ കൈവശമുണ്ടെന്നുമുള്ള ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ

Read More »

കോൺ​ഗ്രസിന്റെ ഹീന രാഷ്ട്രീയം; പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ആരോ​ഗ്യമന്ത്രി വീണാ ജോർ‌ജിന് നേരെ കണ്ണൂരിൽ ഉണ്ടായ കെഎസ് യു ആക്രമണത്തിൽ രൂക്ഷ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കോൺ​ഗ്രസിന്റെ ഹീന രാഷ്ട്രീയമാണ് പുറത്തായതെന്ന് പറഞ്ഞ മുഖ്യമന്ത്രി, അവിടെ ഉണ്ടായത് പ്രതിഷേധ പ്രകടനമല്ലെന്നും

Read More »

വാസവന്റെയും കടകം പള്ളി സുരേന്ദ്രന്റെയും പങ്ക് മറക്കാനായിരുന്നു തന്ത്രിയുടെ അറസ്റ്റ്: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയിൽ നിന്ന് ശ്രദ്ധ തിരിക്കാൻ സർക്കാർ തന്ത്രങ്ങൾ നടപ്പിലാക്കുമെന്ന് നേരത്തെ പറഞ്ഞതാണെന്നും റിമാൻഡ് റിപ്പോർട്ടിൽ തന്ത്രിക്കെതിരെ ഒരു ചുക്കും ഉണ്ടായിരുന്നില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ആരെയും ന്യായീകരിക്കാൻ അല്ല.

Read More »

കിഫ്ബി വന്നു, കേരളം വളർന്നു; വികസനം കണ്ട നാളുകൾ

ഫണ്ടുകളുടെ അഭാവവും സാങ്കേതിക വിദ്യകളുടെ അപര്യാപ്തകളും മൂലം കാലങ്ങളോളം മുരടിച്ച് കിടന്നിരുന്ന കേരളത്തിന്റെ വികസന രം​ഗത്തേക്ക് കാലെടുത്ത് വെച്ച വിപ്ലവം തന്നെയായിരുന്നു കേരള ഇൻഫ്രാസ്‌ട്രക്‌ചർ ഇൻവെസ്‌റ്റ്‌മെന്റ്‌ ഫണ്ട്‌ ബോർഡ് അഥവാ കിഫ്ബി. പലവിധ നിയന്ത്രണങ്ങളോടെ

Read More »

കണ്ണൂരിൽ കെഎസ്‍യു കരിങ്കൊടി പ്രതിഷേധത്തിനിടെ മന്ത്രി വീണയുടെ കഴുത്തിനും കൈക്കും പരിക്ക്

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ കെഎസ്‍യു പ്രതിഷേധത്തിനിടെ ആരോ​ഗ്യമന്ത്രി വീണ ജോർജിന്റെ കഴുത്തിന് പരിക്കേറ്റു. കരിങ്കൊടി പ്രതിഷേധത്തിനിടെയായിരുന്നു സംഭവം. മന്ത്രിയുടെ കഴുത്തിനും കൈയിലും പരിക്കേറ്റിട്ടുണ്ട്. കണ്ണൂര്‍ ജില്ല ആശുപത്രിയിലേക്ക് മന്ത്രിയെ മാറ്റിയിരിക്കുകയാണ്. വന്ദേഭാരതിൽ യാത്ര

Read More »
Advertisement