Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മകന്റെ വിവാഹം ക്ഷണിക്കാൻ പോകവെ അമ്മക്ക് ദാരുണാന്ത്യം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂർ: കൂത്തുപറമ്പിൽ മകന്റെ വിവാഹം ക്ഷണിക്കാൻ ഭർത്താവിനോടൊപ്പം പോകുകയായിരുന്ന സ്ത്രീ കാറിടിച്ച് മരിച്ചു. ഭർത്താവ് അച്യുതന് പരിക്കേറ്റു. കണ്ടംകുന്ന് പള്ളിക്കുന്നിൽ വള്ളിൽ ഹൗസിൽ സി.പ്രേമി (56)യാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 7.15-ഓടെയായിരുന്നു അപകടം. മാർച്ച് എട്ടിന് നടക്കാനിരിക്കുന്ന മകന്റെ വിവാഹത്തിന് പരിസരവാസികളെ ക്ഷണിക്കാനായി പോകുകയായിരുന്നു ഇരുവരും. വീട്ടിൽനിന്ന് ഇറങ്ങി റോഡരികിൽ നിൽക്കുമ്പോഴായിരുന്നു അപകടം.

കൂത്തുപറമ്പ് ഭാഗത്തുനിന്ന് മട്ടന്നൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാർ ഇരുവരെയും ഇടിക്കുകയായിരുന്നു. പരിക്കേറ്റ പ്രേമിയെയും ഭർത്താവ് അച്യുതനെയും ഉടൻ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും പ്രേമിയുടെ ജീവൻ രക്ഷിക്കാനായില്ല.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix